കര്‍ണാടകയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം! പ്രതീക്ഷയോടെ ബിജെപിയും ആത്മവിശ്വാസം വിടാതെ കോണ്‍ഗ്രസും; ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ പിന്നില്‍

കര്‍ണാടകാ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമായാണ് ആദ്യ സൂചനകള്‍ എത്തിയതെങ്കിലും ബിജെപിയ്ക്ക് അനുകൂലമയാണ് ഫലങ്ങള്‍ മുന്നേറുന്നത്. മിക്ക എക്സിറ്റ് പോളുകളും കര്‍ണാടകയില്‍ തൂക്കുസഭ പ്രവചിച്ചിട്ടുള്ളതിനാല്‍ സസ്പെന്‍സ് അവസാനം വരെ നീളുമെന്നും ഉറപ്പായിരിക്കുകയാണ്.

സമീപകാലത്ത് കണ്ട ഏറ്റവും വീറുറ്റ നിയമസഭാ പോരാട്ടത്തില്‍ 224 മണ്ഡലങ്ങളിലെ 222 എണ്ണത്തിലേക്കാണു മത്സരം നടന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു പ്രചരണത്തിലടനീളം. ഇരുവര്‍ക്കും ഭൂരിപക്ഷം കിട്ടാതെവന്നാല്‍ എച്ച്.ഡി. ദേവഗൗഡെയുടെ ജെ.ഡി(എസ്) സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. ഫലസൂചനകളില്‍ നിന്ന് മനസിലാക്കേണ്ടത്, തൂക്ക് നിയമസഭയിലേയ്ക്കാണ് കര്‍ണാടക നീങ്ങുന്നത് എന്നാണ്. സിദ്ധരാമയ്യ പിന്നിലാണെന്നത് കോണ്‍ഗ്രസിനെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുമുണ്ട്.

 

Related posts