പ്രളയം തകർത്ത  വീടുകളുടെ പുനർ നിർമാണം; ഹോം ​കെ​യ​ർ പ​ദ്ധ​തിയിൽ ക​രു​നാ​ഗ​പ്പ​ള്ളി സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നി​ർ​മ്മി​ച്ചു ന​ൽ​കി​യ  വീട് കൈമാറി

ക​രു​നാ​ഗ​പ്പ​ള്ളി :പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ൾ പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന സ​ഹ​ക​ര​ണ വ​കു​പ്പിന്‍റെ പ​ദ്ധ​തി പ്ര​കാ​രം നി​ർ​മ്മി​ച്ച വീ​ടി​ന്റെ താ​ക്കോ​ൽ കൈ​മാ​റി.ക​രു​നാ​ഗ​പ്പ​ള്ളി സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നി​ർ​മ്മി​ച്ചു ന​ൽ​കി​യ വീ​ടി​ന്റെ താ​ക്കോ​ലാ​ണ് കൈ​മാ​റി​യ​ത്.​പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന ന​മ്പ​രു​വി​കാ​ല, കാ​ഞ്ഞി​രം​കു​ന്നേ​ൽ, പൊ​ന്ന​മ്മ​യ്ക്കാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പ് നി​ർ​ദ്ദേ​ശ​പ്ര​കാ​രം വീ​ട് നി​ർ​മ്മി​ച്ചു ന​ൽ​കി​യ​ത്.​

വീ​ടി​ന്റെ താ​ക്കോ​ൽ​ദാ​നം ബാ​ങ്ക് പ്ര​സി​ഡ​ന്റ് വി ​ദി​വാ​ക​ര​ൻ നി​ർ​വ്വ​ഹി​ച്ചു.​സ​ഹ​ക​ര​ണ വ​കു​പ്പ് (ജ​ന​റ​ൽ) അ​സി​സ്റ്റ​ന്റ് ര​ജി​സ്ട്രാ​ർ സ​ന്തോ​ഷ് കു​മാ​ർ, അ​സി​സ്റ്റ​ൻ​റ് ര​ജി​സ്ട്രാ​ർ അ​ബ്ദു​ൽ​ഹ​ലിം, വി​ല്ലേ​ജ് ഓ​ഫീ​സ​ർ സാ​ദ​ത്ത്,ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ശ​ശി​കു​മാ​ർ ,സ​ദാ​ന​ന്ദ​ൻ ക​രി​മ്പാ​ലി​ൽ, ശ​ശി​ക​ല, ബാ​ങ്ക് സെ​ക്ര​ട്ട​റി ടി ​സു​ത​ൻ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts