അ​ക്ഷ​ന്ത്യ​വ്യ​മാ​യ തെ​റ്റ്;  അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്; പ്രളയത്തിന് ഉത്തരവാദിയായ  മന്ത്രി എംഎം മണി രാജിവയ്ക്കണം

കൊ​ല്ലം: ഒ​റ്റ​യ​ടി​ക്ക് ഡാ​മു​ക​ള്‍ തു​റ​ന്നു വി​ട്ട​താ​ണ് പ്ര​ള​യ ദു​ര​ന്ത​ത്തി​ന്‍റെ ആ​ക്കം കൂ​ട്ടി​യ​തെ​ന്ന അ​മി​ക്ക​സ്ക്യൂ​റി​യു​ടെ റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​തി​നാ ല്‍ ​പ്ര​ള​യ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ മ​ന്ത്രി എം.​എം. മ​ണി രാ​ജി​വെ​ക്ക​ണ​മെ​ന്ന് ഫോ​ര്‍​വേ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ സെ​ക്ര​ട്ട​റി ജി.​ദേ​വ​രാ​ജ​ന്‍.

ക​ന​ത്ത മ​ഴ തു​ട​രു​മ്പോ​ഴും അ​ണ​ക്കെ​ട്ടു​ക​ള്‍ നി​റ​യാ​നാ​യി കാ​ത്തി​രു​ന്ന​ത് അ​ക്ഷ​ന്ത്യ​വ്യ​മാ​യ തെ​റ്റാ​ണ്. ഡാ​മു​ക​ളു​ടെ സം​ഭ​ര​ണ​ശേ​ഷി ക​വി​ഞ്ഞി​ട്ടും ഘ​ട്ടം ഘ​ട്ട​മാ​യി വെ​ള്ളം തു​റ​ന്നു വി​ടാ​തി​രു​ന്ന​ത് കൂ​ടു​ത​ല്‍ ക​റ​ണ്ട് ഉ​ത്പാ​ദി​പ്പി​ച്ച് കാ​ശു​ണ്ടാ​ക്കാ​മെ​ന്ന സ്വാ​ര്‍​ത്ഥ ല​ക്ഷ്യ​മാ​യി​രു​ന്നു. ഡാ​മു​ക​ള്‍ തു​റ​ന്ന്‍ വി​ട​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ വൈ​ദ്യു​തി മ​ന്ത്രി അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

ആ​വ​ശ്യ​മു​ന്ന​യി​ച്ച​വ​രെ പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു. 433 മ​നു​ഷ്യ​രു​ടെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് ക​ന്നു​കാ​ലി​ക​ളു​ടെ​യും വ​ള​ര്‍​ത്തു​പ​ക്ഷി​ക​ളു​ടെ​യും ജീ​വ​നും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്വ​ത്തി​നും മ​ന്ത്രി​യും മ​ന്ത്രി​സ​ഭ​യും മ​റു​പ​ടി പ​റ​ഞ്ഞേ തീ​രുവെന്നും ദേവരാജൻ പറഞ്ഞു.

അ​മി​ക്ക​സ് ക്യൂ​റി​യു​ടെ റി​പ്പോ​ര്‍​ട്ടി​നെ അ​ധി​ക്ഷേ​പി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യും ക​മ്മ്യൂ​ണി​സ്റ്റ്‌ പാ​ര്‍​ട്ടി നേ​താ​ക്ക​ളും കോ​ട​തി​യേ​യും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​ക​ളെ​യും വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കോ​ട​തി​ക്കു​വേ​ണ്ടി വ​സ്തു​ത​ക​ള്‍ ശേ​ഖ​രി​ക്കു​ക​യാ​ണ് അ​മി​ക്ക​സ് ക്യൂ​റി ചെ​യ്ത​ത്. കേ​ര​ള​ത്തി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന ചി​ന്തി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ സം​ശ​യ​മാ​ണ് അ​മി​ക്ക​സ് ക്യൂ​റി​യു​ടെ റി​പ്പോ​ര്‍​ട്ട് ശ​രി​വ​ച്ചി​രി​ക്കു​ന്ന​ത്.

അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി ല്‍ ​പ്ര​ള​യ ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​വാ​ന്‍ സാ​ങ്കേ​തി​ക വി​ദ​ഗ്ദ ര്‍ ​ഉ​ള്‍​പ്പെ​ടു​ന്ന അ​ന്വേ​ഷ​ണ ക​മ്മീ​ഷ ന്‍ ​അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​തു​വ​രെ മ​ന്ത്രി മ​ണി മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നും രാ​ജി​വെ​ച്ച് മാ​റി നി​ല്‍​ക്ക​ണ​മെ​ന്നും ദേ​വ​രാ​ജ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts