‘ക​റു​പ്പി​’ന്‍റെ വി​ജ​യ​ക്കു​റി​പ്പി​ലും വി​ജ​യ്‌​യെ ക​ണ്ടെ​ത്തി ആ​രാ​ധ​ക​ർ

സൂ​ര്യ​യെ​യും തൃ​ഷ​യെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ബാ​ലാ​ജി സം​വി​ധാ​നം ചെ​യ്ത ‘ക​റു​പ്പ് തി​യ​റ്റ​റു​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ഴി​താ, ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ച് എ​ത്തി​യി​രി​ക്കു​ക​യാ​ണ് നാ​യി​ക തൃ​ഷ കൃ​ഷ്ണ​ൻ. സെ​റ്റി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ന​ടി ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ത് വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ലൊ​ക്കേ​ഷ​ൻ ദൃ​ശ്യ​ങ്ങ​ളേ​ക്കാ​ൾ ആ​രാ​ധ​ക​രു​ടെ ശ്ര​ദ്ധ ക​വ​ർ​ന്ന​ത് തൃ​ഷ അ​തി​നു ന​ൽ​കി​യ അ​ടി​ക്കു​റി​പ്പാ​ണ്.

മേ​യ് മാ​സം കൊ​ണ്ടു​വ​ന്ന ഭാ​ഗ്യ​ങ്ങ​ളി​ൽ ഒ​ന്നുകൂ​ടി, എ​ല്ലാം ദൈ​വ​ഹി​തം… എ​ന്നാ​യി​രു​ന്നു തൃ​ഷ കു​റി​ച്ച​ത്. ഇ​ത് സി​നി​മ​യു​ടെ വി​ജ​യ​ത്തെ മാ​ത്ര​മ​ല്ല, അ​ടു​ത്തി​ടെ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി രാ​ഷ്്ട്രീയ​ത്തി​ൽ വ​ൻ വി​ജ​യം നേ​ടി​യ ന​ട​ൻ വി​ജ​യ്‌​യെ പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ക്കു​ന്ന​താ​ണെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ. ക്യാ​പ്ഷ​ൻ കാ​ണു​ന്ന​തു വ​രെ എ​ല്ലാം ന​ന്നാ​യി​രു​ന്നു, ഈ ​ക്യാ​പ്ഷ​ൻ കൊ​ണ്ട് എ​ന്താ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് കൃ​ത്യ​മാ​യി അ​റി​യാം എ​ന്നി​ങ്ങ​നെ പോ​കു​ന്നു പോ​സ്റ്റി​നു താ​ഴെ വ​രു​ന്ന ക​മ​ന്‍റുക​ള്‍.

വി​ജ​യ്‌​യെ പ​രോ​ക്ഷ​മാ​യി പി​ന്തു​ണ​ച്ചു​കൊ​ണ്ടോ സൂ​ചി​പ്പി​ച്ചു​കൊ​ണ്ടോ തൃ​ഷ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റി​ടു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​യ​ല്ല. തൃ​ഷ​യു​ടെ ജ​ന്മ​ദി​ന​മാ​യ മേ​യ് നാ​ലി​നാ​യി​രു​ന്നുവി​ജ​യ്‌​യു​ടെ പാ​ർ​ട്ടി​യാ​യ ടി​വി​കെ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തോ​ടെ ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം കൊ​യ്ത​ത്.

വി​ജ​യ്‌​യു​ടെ മു​ഖ്യ​മ​ന്ത്രി​യാ​യു​ള്ള സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ തൃ​ഷ ഒ​രു കു​ടും​ബാ​ംഗ​ത്തെ​പ്പോ​ലെ പ​ങ്കെ​ടു​ത്ത​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. അ​ന്നു ച​ട​ങ്ങി​ൽ ധ​രി​ച്ച സാ​രി​യി​ലു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വച്ച് തൃ​ഷ ന​ൽ​കി​യ ക്യാ​പ്ഷ​നും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. സ്നേ​ഹം എ​പ്പോ​ഴും വി​ളി​ച്ച​റി​യി​ക്ക​പ്പെ​ടേ​ണ്ട ഒ​ന്നാ​ണ്… എ​ന്നാ​യി​രു​ന്നു ന​ടി അ​ന്ന് കു​റി​ച്ച​ത്.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മേ​യ് മാ​സം കൊ​ണ്ടു​വ​ന്ന ഭാ​ഗ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പു​തി​യ പോ​സ്റ്റും എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ, വി​ജ​യ്‌​യും തൃ​ഷ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​മു​ള്ള ച​ർ​ച്ച​ക​ൾ​ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​ണ്.

Related posts

Leave a Comment