വിഷാദം ബാധിച്ച ജനതയുടെ വിഷാദം ബാധിച്ച രചനകള്‍! പ്രകൃതിയ്ക്കും കിളികള്‍ക്കും പകരം ഇവരുടെ ഭാവനയില്‍ വിരിയുന്നത് പെല്ലറ്റുകളും തോക്കും; നെഞ്ചില്‍ കനല്‍കോരിയിടുന്ന ചിത്രങ്ങളുമായി കാഷ്മീരിലെ കുട്ടികള്‍

insh-copy

പെല്ലറ്റ് കൊണ്ട് അന്ധയായ ഇന്‍ഷയെ വരച്ചപ്പോള്‍

ഇന്ത്യ സ്വാതന്ത്ര്യം നേടിയതുമുതല്‍ കാഷ്മീര്‍ ജനത സമാധാനമെന്തെന്ന് അറിഞ്ഞിട്ടില്ല. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അവകാശവാദങ്ങള്‍ക്കിടയില്‍ ഏറ്റവും ബുദ്ധിമുട്ടുന്നത് കാഷ്്മീരില്‍ വളര്‍ന്നുവരുന്ന തലമുറയാണ്. വിഷാദരോഗവും, യുദ്ധബാധിത മേഖലകളില്‍ കഴിയുന്നവരില്‍ കണ്ടുവരുന്ന പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ ബാധിച്ച കുട്ടികളുടെയും മുതിര്‍ന്നവരുടെയും കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ചോരയെയും തീയെയും പ്രതിഷേധത്തെയും പ്രതിനിധീകരിക്കുന്ന ചുവപ്പാണ് കാഷ്മീരിലെ കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന നിറം. ഈ കുട്ടികള്‍ വരയ്ക്കുന്ന ആകാശത്തിലെ മേഘങ്ങള്‍ക്ക് എപ്പോഴും കറുത്ത നിറമാണ്. കാഷ്്മീരിലെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ വരയ്ക്കുന്നത് വെടിവെപ്പിന്റെയും സൈനിക ആധിപത്യത്തിന്റെയും പെല്ലറ്റ് ഫയറിംഗിന്റെയും പ്രതിഷേധക്കാരുടെയും ചിത്രങ്ങളാണെന്ന് ശ്രീനഗറില്‍ നിന്നും ബിബിസിയുടെ സൗതിക് ബിശ്വാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാഷ്മീര്‍ ഇന്ത്യയുടെ പറുദീസയാണെന്നുള്ള വാഴ്ത്തലിനെ എതിര്‍ക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണിത്. പുല്‍ത്തകിടികളോ മഞ്ഞുകട്ടകളോ തോട്ടങ്ങളോ പര്‍വ്വതങ്ങളോ അല്ല, കത്തിത്തീരുന്ന സ്‌കൂളുകളും കല്ലെറിയുന്ന വിഘടനവാദികളും വെടിവയ്പ്പും മാത്രമാണ് ഇവരുടക്യാന്‍വാസുകളില്‍ ഇടംപിടിക്കുന്നത്.

internet

നെറ്റ്വര്‍ക്ക് നിരോധനത്തെക്കുറിച്ച്‌

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് നേരെ പെല്ലറ്റ് ഉതിര്‍ത്തപ്പോള്‍ പരിക്കേറ്റത് 1,200 കുട്ടികള്‍ക്കാണ്. വീട്ടിലിരിക്കെ പെല്ലറ്റ് കൊണ്ട് പരിക്കേറ്റ ഒന്നരവയസ്സുകാരിയും ഇതില്‍ പെടും. ഈ കുട്ടികളില്‍ ഒട്ടേറെപ്പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു, കാഷ്മീരി സ്‌കൂളുകളില്‍ ബ്രെയ്ലി ലിപി പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് നിര്‍ദേശം വന്നു. കാഷ്മീരില്‍ സ്‌കൂളുകള്‍ തുടര്‍ച്ചയായി തുറന്നുപ്രവര്‍ത്തിക്കാറില്ല. മാസങ്ങളോളം കാഷ്്മീരി കുട്ടികള്‍ മുറിയടച്ച് വീട്ടിലിരിക്കും. മാസങ്ങളോളം നീളുന്ന സംഘര്‍ഷങ്ങളും കര്‍ഫ്യൂവും സ്‌കൂള്‍ അടച്ചിടാന്‍ കാരണമാകുന്നു. പുറത്തുപോയി ക്രിക്കറ്റ് കളിക്കാന്‍ കഴിയാതെയായി, വീട്ടില്‍ ക്ലാസുകളും പരീക്ഷകളും നടത്താന്‍ തുടങ്ങി. ചിത്രം വരക്കുക മാത്രമല്ല ചെയ്യുന്നത്, അതിന്റെ കൂടെ എഴുത്തും ഉണ്ട്. പേസ്റ്റലും പെന്‍സിലും ഉപയോഗിച്ചാണ് വരച്ചിരിക്കുന്നത്. തീപിടിച്ച താഴ്വരയും തെരുവുകളും തോക്കേന്തിയ സൈനികരെയും പ്രതിഷേധക്കാരെയുമാണ് കുട്ടികള്‍ വരക്കുന്നത്. ”എനിക്ക് വീണ്ടും ലോകം കാണാന്‍ കഴിയില്ല. എനിക്ക് വീണ്ടും എന്റെ കൂട്ടുകാരെ കാണാന്‍ കഴിയില്ല. എന്റെ കാഴ്ച പോയി” ”ഇവ കാഷ്്മീരിലെ പര്‍വ്വതങ്ങളാണ്. ഇവിടെ കുട്ടികള്‍ക്കുള്ള ഒരു സ്‌കൂള്‍ ഉണ്ട്. ഇടത് ഭാഗത്ത് സൈനികരെ കാണാം. വലതുഭാഗത്ത് പ്രതിഷേധക്കാരാണ്.” അനന്ത്നാഗില്‍ നിന്നും ഒരാണ്‍കുട്ടി തന്റെ പെയ്ന്റിംഗ് വിശദീകരിക്കുന്നു. കാഷ്മീരില്‍ ഇന്റര്‍നെറ്റ് നിരോധിച്ചതും സ്‌കൂളുകള്‍ അടച്ചിടന്നതുമൊക്കെ ചിത്രങ്ങളില്‍ വിഷയമാകുന്നുണ്ട്.

internet-1

kash-2

കത്തുന്ന സ്‌കൂളിന്റെ ചിത്രം

kash-1

Related posts