ആ മൂന്നു ചെറുപ്പക്കാര്‍ എന്നോടു ചെയ്തത് കൊടുംചതി, അഡ്വാന്‍സ് തന്ന് കോഴിക്കോട്ടേക്കു വിളിച്ചുവരുത്തി, കൂടെകിടക്കണമെന്ന ആവശ്യം നിരസിച്ചപ്പോള്‍ വണ്ടിക്കൂലി പോലും തരാതെ തിരിച്ചയച്ചു, ഞെട്ടിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് നടി ചാര്‍മിള

Actress Charmila Latest Stillsനടി ചാര്‍മിള ഇപ്പോള്‍ വിവാദക്കോളങ്ങളിലെ സ്ഥിരം ആളാണ്. ബാബു ആന്റണിയുമായുള്ള ബന്ധവും നടന്‍ കിഷോര്‍ സത്യയുമായുള്ള പ്രണയവും വിവാഹവുമെല്ലാം തുറന്നുപറഞ്ഞ് അവര്‍ നാടകീയത സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അവര്‍. നാല്‍പത് കഴിഞ്ഞ് നില്‍ക്കുന്ന, അമ്മയായ തനിക്ക് മലയാള സിനിമയില്‍ ഉണ്ടായ ദുരനുഭവത്തെ കുറിച്ചും ചാര്‍മിള വെളിപ്പെടുത്തിയത് ഒരു ചാനലിലെ അഭിമുഖത്തിലാണ്. മൂന്ന് ചെറുപ്പക്കാര്‍ അഡ്വാന്‍സ് തന്ന് കോഴിക്കോട് വിളിച്ചുവരുത്തി. കൂടെ കിടക്കണം എന്ന് വാശിപിടിച്ചു. കിടക്കില്ല, അഭിനയിക്കില്ല എന്ന് പറഞ്ഞപ്പോള്‍ യാത്രാച്ചെലവു കൂടെ തരാതെ തിരിച്ചയച്ചു എന്ന് ചാര്‍മിള പറഞ്ഞു. മലയാളത്തില്‍ മാത്രമേ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുള്ളൂ എന്നും നടി വ്യക്തമാക്കുന്നു.

ഇനി ജീവിതത്തില്‍ ഒരു പ്രണയവും വിവാഹവുമുണ്ടാവില്ല എന്ന് ചാര്‍മിള പറയുന്നു. ഇനി എന്റെ ജീവിതത്തില്‍ മകനല്ലാതെ മറ്റൊരു പുരുഷനും ഉണ്ടാവില്ല. കാണുന്ന പുരുഷന്മാരെ സുഹൃത്തായും സഹോദരനായുമൊക്കെ ഏറ്റെടുക്കാന്‍ തയ്യാറാണ്. പക്ഷെ ജീവിത പങ്കാളിയായി ഇനിയൊരു പുരുഷന്‍ വേണ്ട. മകനെ വളര്‍ത്തണം എന്ന് മാത്രമേ ആഗ്രഹമുള്ളൂ. അവനിപ്പോള്‍ എട്ട് വയസ്സായി. മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്. വലുതാവുമ്പോള്‍ അവന്‍ പ്രണയിച്ച് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്‌തോട്ടെ. അവനുവേണ്ടി ഞാന്‍ പെണ്ണിനെ കണ്ടുപിടിക്കില്ല. എനിക്ക് തന്നെ ജീവിതത്തില്‍ ഒരാളെ കണ്ടെത്താന്‍ കഴിയാതാവുമ്പോള്‍ ഞാനെങ്ങനെ മകന് ഒരു പെണ്ണിനെ കാണിച്ചു കൊടുക്കും എന്നാണ് ചാര്‍മിള ചോദിക്കുന്നത്.

ബാബു ആന്റണിയായിരുന്നു ചാര്‍മിളയുടെ ജീവിതത്തിലെ ആദ്യത്തെ പുരുഷന്‍. ഇരുവരും തീവ്രമായ പ്രണയത്തിലായിരുന്നു. ആ പ്രണയം പൊളിഞ്ഞു. തുടര്‍ന്ന് ചാര്‍മിള കിഷോര്‍ സത്യയെ വിവാഹം ചെയ്തു. അതും നാല് മാസം കൊണ്ട് വേര്‍പെട്ടു. രാജേഷ് എന്നയാളുമായുള്ള വിവാഹത്തിലാണ് ചാര്‍മിളയ്ക്ക് മകനുണ്ടായത്. തന്നെ നിര്‍ബന്ധിച്ചാണ് ഈ വിവാഹത്തിലേക്ക് കൊണ്ടെത്തിച്ചതെന്നാണ് കിഷോര്‍ സത്യയുടെ നിലപാട്.

Related posts