ക​ലാ​നി​ല​യം നാ​ട​ക​വേ​ദി​യു​ടെ  ” ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ’ വീ​ണ്ടും; തൃ​ശൂ​രി​ൽ ത്രീ​ഡി എ​സി തി​യേ​റ്റ​റിൽ

തൃ​ശൂ​ർ: ക​ലാ​നി​ല​യം നാ​ട​ക​വേ​ദി​യു​ടെ “ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ’ എ​ന്ന മാ​ന്ത്രി​ക നാ​ട​ക​ത്തി​നു തൃ​ശൂ​രി​ൽ വീ​ണ്ടും വേ​ദി​യൊ​രു​ങ്ങു​ന്നു. ശ​ക്ത​ൻ ന​ഗ​റി​ൽ ബ​സ് സ്റ്റാ​ൻ​ഡി​നോ​ടു ചേ​ർ​ന്ന ഗ്രൗ​ണ്ടി​ലാ​ണ് അ​ര​ങ്ങൊ​രു​ക്കു​ന്ന​ത്. സ്റ്റേ​ജ് അ​ട​ങ്ങു​ന്ന തി​യേ​റ്റ​റി​ന്‍റെ നി​ർ​മാ​ണം ഇ​ന്ന് ആ​രം​ഭി​ക്കും.

ആ​ധു​നി​ക ത്രി​മാ​ന സം​വി​ധാ​ന​ങ്ങ​ളും ശ​ബ്ദ, വെ​ളി​ച്ച സ​ങ്കേ​ത​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ചാ​ണു സ്റ്റേ​ജ് സ​ജ്ജ​മാ​ക്കു​ന്ന​ത്. പ​തി​ന​യ്യാ​യി​ര​ത്തോ​ളം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള തീ​യേ​റ്റ​ർ കോം​പ്ലക്സി​ൽ പ്ര​വേ​ശി​ച്ചാ​ൽ മ​ൾ​ട്ടി​പ്ല​ക്സ് മാ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന അ​നു​ഭ​വ​മാ​കും. ശീ​തീ​ക​രി​ച്ച തി​യേ​റ്റ​റി​ൽ ആ​യി​രം പേ​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും.

ഭ​ക്ഷ​ണ​ശാ​ല​യും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഉ​ണ്ടാ​കും. അ​ന്പ​ത്തി​നാ​ലു വ​ർ​ഷം മു​ന്പ് 1965 ലാ​ണ് ആ​ദ്യ​മാ​യി ക​ലാ​നി​ല​യം “ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​രെ’ ക​ലാ​സ്വാ​ദ​ക​ർ​ക്കു മു​ന്നി​ൽ എ​ത്തി​ച്ച​ത്. അ​ന്നും തൃ​ശൂ​രി​ലാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. ഇ​പ്പോ​ൾ പു​ത്ത​ൻ വി​ദ്യ​ക​ളോ​ടെ​യാ​ണ് ക​ത്ത​നാ​രു​ടെ വ​ര​വ്. മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്തു വി​സ്മ​യ​ക​ര​മാ​യ നാ​ട​കാ​നു​ഭ​വ​മാ​യി​രി​ക്കും.

പു​തി​യ വി​ദ്യ​ക​ൾ സ​മ​ന്വ​യി​പ്പി​ച്ചു നാ​ട​ക​ത്തെ പു​തു​ത​ല​മു​റ​യെ നാ​ട​ക​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്നു സം​വി​ധാ​യ​ക​ൻ ക​ലാ​നി​ല​യം അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ പ​റ​ഞ്ഞു. തി​യേ​റ്റ​റി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം ഇ​ന്ന് ഉ​ച്ച​യ്ക്കു 12.15 ന് ​തൃ​ശൂ​ർ മേ​യ​ർ അ​ജി​ത വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.

Related posts