ജ​ന​മ​ഹാ​യാ​ത്ര; പി​ണ​റാ​യി​യും മോ​ദി​യും ന​ട​പ്പാ​ക്കു​ന്ന​തു ഫാ​സി​സമെന്ന് വി.​എം.​ സു​ധീ​ര​ൻ

തൃ​ശൂ​ർ: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ന​യി​ക്കു​ന്ന ജ​ന​മ​ഹാ​യാ​ത്ര​യ്ക്കു തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ഉജ്വല സ്വീ​ക​ര​ണം ന​ൽ​കി. തൃ​ശൂ​ർ, ഒ​ല്ലൂ​ർ നി​യോ​ജ​കമ​ണ്ഡ​ല​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം വി.​എം.​സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ജ്യ​ത്തു ന​രേ​ന്ദ്ര​മോ​ദി​യു​ടെ വ​ർ​ഗീ​യ ഫാ​സി​സ​വും കേ​ര​ള​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ രാ​ഷ്ട്രീ​യ ഫാ​സി​സ​വു​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നു സു​ധീ​ര​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്തുനിന്നു വ​ർ​ഗീ​യ ഫാ​സ്റ്റി​സ്റ്റ് ശ​ക്തി​ക​ളെ തു​ര​ത്താ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം ന​ട​ക്കു​ന്പോ​ൾ അ​തി​നെ തു​ര​ങ്കം വയ്ക്കു​ക​യാ​ണ് സി​പി​എം ചെ​യ്യു​ന്ന​തെ​ന്നു മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മ​റു​പ​ടിപ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ സി​പി​എ​മ്മു​മാ​യി യാ​തൊ​രു ച​ങ്ങാ​ത്ത​വും കോ​ണ്‍​ഗ്ര​സി​ന് ഉ​ണ്ടാ​കി​ല്ല. അ​ങ്ങ​നെ ഒ​രു ഗ​തി​കേ​ട് കോ​ണ്‍​ഗ്ര​സി​നു വ​ന്നി​ട്ടി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഐ.​പി.​പോ​ൾ അ​ധ്യക്ഷ​ത വ​ഹി​ച്ചു.

കൊ​ടി​ക്കു​ന്നിൽ സു​രേ​ഷ് എം​പി, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബ​ഹനാ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.​പ്ര​താ​പ​ൻ, അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ടി.​വി.​ച​ന്ദ്ര​മോ​ഹ​ൻ, എം.​പി.​ജാ​ക്സ​ണ്‍, പദ്മജ വേ​ണു​ഗോ​പാ​ൽ, ജോ​സ​ഫ് ചാ​ലി​ശേ​രി, ഒ.​അ​ബ്ദു​റ​ഹി​മാ​ൻ കു​ട്ടി, ജോ​സ് വ​ള്ളൂ​ർ, കെ.​സി.​അ​ഭി​ലാ​ഷ്, എം.​പി.​വി​ൻ​സ​ന്‍റ്, രാ​ജ​ൻ പ​ല്ല​ൻ, കെ.​വി.​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts