സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന  ഉപതെരഞ്ഞെടുപ്പ്;  എ​ൽ​ഡി​എ​ഫി​ന് മേ​ൽകൈ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ 16 വാ​ർ​ഡു​ക​ളി​ലെ വി​ജ​യ​ത്തി​ലൂ​ടെ എ​ൽ.​ഡി.​എ​ഫി​ന് മേ​ൽ​ക്കോ​യ്മ. 12 വാ​ർ​ഡു​ക​ളി​ൽ യു.​ഡി.​എ​ഫ് വി​ജ​യി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഒ​ഞ്ചി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ആ​ർ.​എം.​പി നി​ല​നി​ർ​ത്തി​യ​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളി​ലെ ശ്ര​ദ്ദേ​യ​മാ​യ ജ​യം. ഒ​ഞ്ചി​യം പു​തി​യോ​ട്ടും​ക​ണ്ടി വാ​ർ​ഡി​ൽ ആ​ർ.​എം.​പി സ്ഥാ​നാ​ർ​ഥി പി. ​ശ്രീ​ജി​ത്ത് വി​ജ​യി​ച്ചു. സി.​പി.​എം സ്ഥാ​നാ​ർ​ഥി രാ​ജാ​റാം തൈ​പ്പ​ള്ളി​യെ 308 വോ​ട്ടു​ക​ൾ​ക്കാ​ണ് പി. ​ശ്രീ​ജി​ത്ത് തോ​ൽ​പ്പി​ച്ച​ത്.

മ​ല​പ്പു​റം ജി​ല്ല​യി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലും തി​രൂ​ർ ബ്ലോ​ക്കി​ലും യു​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി. പു​റ​ത്തൂ​ർ ഡി​വി​ഷ​നി​ൽ എ​ൽ.​ഡി.​എ​ഫ് സ​ഥാ​നാ​ർ​ഥി സി.​ഒ ബാ​ബു​രാ​ജ് വി​ജ​യി​ച്ച​തോ​ടെ​യാ​ണ് തി​രൂ​ർ ബ്ലോ​ക്കി​ൽ ഭ​ര​ണം ന​ഷ്ട​മാ​യ​ത്. നി​ല​വി​ൽ ഒ​ന്പ​ത് അം​ഗ​ങ്ങ​ളു​മാ​യി ഇ​രു​വ​രും തു​ല്യ നി​ല​യി​ലാ​യി​രു​ന്നു.

കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ർ​ഡി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പൊ​ട്ട​ണം​ചാ​ലി ഷാ​ഹി​ന യു.​ഡി.​എ​ഫി​ലെ മു​ക്ക​ണ്ണ​ൻ സ​ഫി​യ​യെ 40 വോ​ട്ടി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന് തി​രി​ച്ച​ടി. തെ​ര​ഞ്ഞ​ടു​പ്പ് ന​ട​ന്ന ഏ​ക വാ​ർ​ഡ് ജി​ല്ലാ കോ​ട​തി​യി​ൽ സ്വാ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ബി. ​മെ​ഹ്ബൂ​ബി​ന് ജ​യം. 521 വോ​ട്ടി​ന്‍റെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് മെ​ഹ​ബൂ​ബി​ൻ​റെ വി​ജ​യം. 815 വോ​ട്ടു​ക​ൾ മെ​ഹ​ബൂ​ബ് നേ​ടി​യ​പ്പോ​ൾ. യു.​ഡി.​എ​ഫി​ന് 294 വോ​ട്ടി​ൽ തൃ​പ്തി​പെ​ടേ​ണ്ടി വ​ന്നു.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മൂ​ന്ന് വാ​ർ​ഡു​ക​ളി​ലും എ​ൽ.​ഡി.​എ​ഫി​ന് ജ​യം. കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ 52ാം വാ​ർ​ഡി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് ജ​യി​ച്ചു. എ​റ​ണാ​കു​ളം കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ചു.

ആ​ല​പ്പു​ഴ കു​ന്നു​ക​ര പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു.​ഡി.​എ​ഫ് നി​ല​നി​ർ​ത്തി. തി​രു​വ​ന​ന്ത​പു​രം ചാ​മ വി​ള​പു​റം വാ​ർ​ഡ് എ​ൽ.​ഡി.​എ​ഫി​ൽ നി​ന്ന് യു.​ഡി.​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. പാ​ല​ക്കാ​ട് ക​ൽ​പ്പാ​ത്തി​യി​ൽ യു.​ഡി.​എ​ഫ് വി​ജ​യി​ച്ചു. ഒ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ചേ​ലാ​മ​റ്റം വാ​ർ​ഡ് യു.​ഡി.​എ​ഫ് നി​ല​നി​ർ​ത്തി.റാ​ന്നി​യി​ലെ പു​തു​ശ്ശേ​രി​മ​ല വാ​ർ​ഡ് എ​ൽ.​ഡി.​എ​ഫ് നി​ല​നി​ർ​ത്തി. അ​ഗ​ളി​യി​ലെ പാ​ക്കു​ളം നാ​ലാം വാ​ർ​ഡി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് ജ​യം.

Related posts