സ്വ​ന്ത​മാ​യി ഒ​രു വീ​ടെ​ന്ന സ്വ​പ്നം പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും..! ബൈ​ക്ക് അ​പ​ക​ട​ത്തി​ൽപ്പെട്ട യു​വാ​വ് മ​രി​ച്ചു

ച​ങ്ങ​രം​കു​ളം:​ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മാ​ന്ത​ടം സ്വ​ദേ​ശി പ​രു​വി​ങ്ങ​ൽ ഉ​സ്മാ​ന്‍റെ മ​ക​ൻ ബ​ഷീ​ർ(36)​ആ​ണ് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച​ത്. കഴിഞ്ഞ ചൊവ്വാഴ്ച പു​ല​ർ​ച്ചെ ഏ​ഴ​ര​യോ​ടെ​യാ​ണ് എ​ട​പ്പാ​ൾ തു​യ്യ​ത്ത് വ​ച്ച് ബ​ഷീ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. പു​റ​ങ്ങ് മാ​രാ​മം​ഗ​ല​ത്തു​ള്ള മാ​താ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നു എ​ട​പ്പാ​ളി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു ബ​ഷീ​ർ.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ബ​ഷീ​റി​നെ നാ​ട്ടു​കാ​ർ ആ​ദ്യം എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. എ​ന്നാ​ൽ ഇ​ന്ന​ലെ രാ​ത്രി 12 മ​ണി​യോ​ടെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഭാ​ര്യ​യും മൂ​ന്നു​മ​ക്ക​ളു​മു​ള്ള ബ​ഷീ​റി​ന്‍റെ സ്വ​ന്ത​മാ​യി ഒ​രു വീ​ടെ​ന്ന സ്വ​പ്നം പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ഞാ​യ​റാ​ഴ്ച വീ​ട്ടി​ൽ താ​മ​സ​മാ​ക്കാ​നി​രി​ക്കെ​യാ​ണ് നാ​ട്ടു​കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും ക​ണ്ണീ​രി​ലാ​ഴ്ത്തി ബ​ഷീ​ർ യാ​ത്ര​യാ​യ​ത്.
ക​ല്ലും​പു​റം ത​ങ്ങ​ൾ റോ​ഡി​ൽ പു​തി​യ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം പെ​രു​മു​ക്ക് ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കും. ഭാ​ര്യ: ജു​ബീ​ന. മ​ക്ക​ൾ: ആ​യി​ഷ, ഫ​ഹീം, ഹം​ദ. മാ​താ​വ്: ആ​മി​ന​ക്കു​ട്ടി.

Related posts