മഞ്ജുവിനേക്കാള്‍ ആളുകള്‍ക്കു പ്രിയം കാവ്യയെ; ഒന്നാം സ്ഥാനത്തു നിന്നും നസ്‌റിയയെ ചവിട്ടിപ്പുറത്താക്കി മിയ; ഈ പട്ടിക അമ്പരപ്പിക്കുന്നത്

MIYAAAAAAAAAAമലയാളത്തില്‍ ഇപ്പോള്‍ കത്തി നില്‍ക്കുന്ന വനിതാതാരം മഞ്ജു വാര്യര്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു എത്തിയത് ചിലതൊക്കെ കാണിച്ചു കൊടുക്കാന്‍ വേണ്ടിത്തന്നെയാണ്. എന്നാല്‍ മഞ്ജുവിനേക്കാള്‍ ജനപിന്തുണ ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യയ്ക്കു തന്നെയാണ്.

ഫേസ്ബുക്ക് ലൈക്കുകളുടേയും ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെയും എണ്ണം നോക്കിയാണ് ഇക്കാലത്ത് താരങ്ങളുടെ ജനപ്രീതി അളക്കുന്നത്. ഇങ്ങനെയാണ് കാവ്യ തന്റെ ഭര്‍ത്താവിന്റെ ആദ്യഭാര്യയെ കടത്തിവെട്ടിയത്. സിനിമയിലേക്ക് തിരിച്ചെത്തിയതു മുതല്‍ മഞ്ജു ഫേസ്ബുക്കില്‍ സജീവമാണ്. ഫേസ്ബുക്ക് മാത്രമല്ല ഒട്ടെല്ലാ സാമൂഹ്യ മാധ്യമങ്ങളിലും മഞ്ജു ഇടപെടുന്നുന്നുണ്ട്. 3,112,121 ലൈക്കുകളാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് പേജിനുള്ളത്.

ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നു വിട്ടു നിന്നിട്ടും കാവ്യയുടെ പേജിന് 3,685,583 ലൈക്കുകളുണ്ട്. അതായത് മഞ്ജുവിനേക്കാള്‍ 573462 കൂടുതല്‍. കാവ്യയെ മലയാളികള്‍ പണ്ടേ നെഞ്ചിലേറ്റിയെന്നുള്ളതിന് ഇതു തന്നെ തെളിവ്.എന്നാല്‍ സിനിമയില്‍ വന്നിട്ട് അധികം കാലമൊന്നുമാകാത്തവരാണ് ലൈക്കുകളുടെ എണ്ണത്തില്‍ മുമ്പിലെന്നുള്ളതാണ് യാഥാര്‍ഥ്യം. ഫഹദ് ഫാസില്‍ കൊത്തിക്കൊണ്ടു പോയ നസ്‌റിയയായിരുന്നു അടുത്ത കാലം വരെ ഫേസ്ബുക്ക് ലൈക്കുകളുടെ എണ്ണത്തില്‍ മുമ്പത്തി. എന്നാല്‍ കോട്ടയംകാരി മിയാ ജോര്‍ജ് നസ്‌റിയയെ കടത്തി വെട്ടി ഇപ്പോള്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. നസ്‌റിയയുടെ ഫേസ്ബുക്ക് പേജിന് 7,657,420 ലൈക്കുകള്‍ ഉള്ളപ്പോള്‍ 9,451,141 ലൈക്കുകളാണ് മിയയുടെ പേജിനുള്ളത്. പുതുമുഖ താരങ്ങളായ പാര്‍വതി, റിമ കല്ലിങ്കല്‍, പ്രയാഗ മാര്‍ട്ടിന്‍, സായ് പല്ലവി, നമിത പ്രമോദ്, അനുപമ പരമേശ്വരന്‍, മമ്ത മോഹന്‍ദാസ് എന്നിവരും മോശമല്ല.

Related posts