ഇവർക്കല്ലേ കൊടുക്കേണ്ടത്..! സ്വ​കാ​ര്യ സം​രം​ഭ​ക​ർ ന​ട​ത്തു​ന്ന കാ​യ​ൽ ശു​ചീ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാമ്പത്തിക സ​ഹാ​യം ന​ൽ​കാ​ൻ ക​ഴി​യു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കുമെന്ന് മ​ന്ത്രി

kayal-malinyam-lആ​ല​പ്പു​ഴ: സ്വ​കാ​ര്യ സം​രം​ഭ​ക​ർ ന​ട​ത്തു​ന്ന കാ​യ​ൽ ശു​ചീ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാമ്പത്തിക സ​ഹാ​യം ന​ൽ​കാ​ൻ ക​ഴി​യു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്. മാ​ലി​ന്യ​ങ്ങ​ൾ കാ​യ​ലി​ൽ വ​ലി​ച്ചെ​റി​യു​ന്ന ജ​ന​ങ്ങ​ളു​ടെ പ്ര​വ​ണ​ത അ​റു​തി വ​രു​ത്ത​ണം. ഇ​തി​നാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ക്കും.

ഇ​വി​ടെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന് കു​റ്റ​മ​റ്റ സം​വി​ധാ​നം ഒ​രു​ക്ക​ണം​ഇ​തി​ൻ​റെ ഭാ​ഗ​മാ​യി മാ​തൃ​കാ പ​ര​മാ​യ മാ​ലി​ന്യ സം​സ്​ക്ക​ര​ണ​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന എ​യ​റോ​ബി​ക് ക​മ്പോ​സ്റ്റ് യു​നി​റ്റ് സ്ഥാ​പി​ക്കും. നി​ല​വി​ൽ മ​നു​ഷ്യ വി​സ​ർ​ജ്യ​മ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യേ​ണ്ടി​വ​രു​ന്ന ഹൗ​സ്ബോ​ട്ടു​ക​ളി​ൽ ശാ​സ്ത്രീ​യ സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഇ​തി​നാ​യി പ​രി​ഹാ​രം ക​ണ്ടെ​ത്തും.
ബ​യോ ടോ​യി​ല​റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഇ​വി​ടെ അ​ഭി​കാ​മ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഹൗ​സ്ബോ​ട്ട് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​നും വി​വി​ധ സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ക്ലീ​ൻ വേ​മ്പ​നാ​ട് പ​രി​പാ​ടി വി​ല​യി​രു​ത്തി​യ ശേ​ഷം പു​ന്ന​മ​ട​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Related posts