കരുതലോടെ ഫയർഫോഴ്സ്;ഡോ​ക്ട​ർ​ക്ക് ഉ​ൾ​പ്പെ​ടെ ജീ​വ​ൻ ര​ക്ഷാമ​രു​ന്നു​ക​ൾ എ​ത്തി​ച്ചു ന​ൽ​കി കായംകുളം അ​ഗ്നി​രക്ഷാസേ​ന

കാ​യം​കു​ളം : ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ജീ​വ​ൻ ര​ക്ഷാ​മ​രു​ന്നു​ക​ൾ ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടി​യ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്ക് ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു ന​ൽ​കി അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ കൈ​ത്താ​ങ്ങ്.

ക​രീ​ല​കു​ള​ങ്ങ​ര ര​ഘു വി​ഹാ​റി​ൽ പ​രു​മ​ല സെ​ൻ​റ് ഗ്രി​ഗോ​റി​യ​സ് ഹോ​സ്പി​റ്റ​ലി​ലെ അ​ന​സ്തേ​ഷ്യ ഡോ​ക്ട​ർ കി​ര​ണ്‍ ര​ഘു​നാ​ഥ​നി​നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് അ​ടി​യ​ന്തര​മാ​യി ആ​വ​ശ്യ​മു​ള്ള മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​ത്.

വി​മു​ക്ത ഭ​ട​നാ​യ പു​തി​യ​വി​ള സ്വ​ദേ​ശി സോ​മ​ന് പ​ത്ത​നം​തി​ട്ട ഓ​മ​ല്ലൂ​രി​ൽ ഹോം ​അ​പ്ല​യ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ ഡ്രൈവ​ർ ആ​ണ്. ഹൃ​ദ്രോ​ഗി ആ​യ സോ​മ​ൻ സ്ഥി​ര​മാ​യി ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന മ​രു​ന്നു​ക​ൾ പ​ത്ത​നം​തി​ട്ട​യി​ലെ ക​ട​യി​ലാ​യി​പ്പോ​യി .

ലോ​ക്ക് ഡൗ​ണ്‍ മൂ​ലം മ​രു​ന്നു​ക​ൾ എ​ടു​ക്കാ​ൻ നി​ർ​വാ​ഹം ഇ​ല്ലാ​തെ വ​ന്ന​പ്പോ​ൾ കാ​യം​കു​ളം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഈ ​മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു ന​ൽ​കി. ​പ​ത്തി​യൂ​ർ മേ​നാ​ന്പ​ള്ളി​ൽ സ്വ​ദേ​ശി ക​ണ്ണ​ൻ പി​ള്ള​യ്ക്ക് സ്ഥി​ര​മാ​യി ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ൾ കോ​ട്ട​യ​ത്തുനിന്ന് എ​ത്തി​ച്ചു ന​ൽ​കി.

നൂ​റ​നാ​ട് സ്വ​ദേ​ശി​യാ​യ എ​ട്ട് വ​യ​സ് ഉ​ള്ള അ​ക്ഷ​യ് ഫി​റ്റ്സി​ന്‍റെ അ​സു​ഖം ഉ​ള്ള കു​ട്ടി​യാ​ണ്. മ​രു​ന്നു​ക​ൾ കി​ട്ടാ​തെ ഉ​റ​ക്ക​ക്കു​റ​വും മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളും പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ വീ​ട്ടു​കാ​ർ കാ​യം​കു​ളം ഫ​യ​ർ ഫോ​ഴ്സ് മാ​യി ബ​ന്ധ​പ്പെ​ടു​ക​യും തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു.

പ​ട്ടോ​ളി മാ​ർ​ക്ക​റ്റി​നു സ​മീ​പം കാ​ൻ​സ​ർ രോ​ഗി​യാ​യ മ​ണി​യ​മ്മ​യ്ക്കും നൂ​റ​നാ​ട് പ​യ്യ​ന​ല്ലൂ​ർ സ്വ​ദേ​ശി കാ​ൻ​സ​ർ രോ​ഗി​യാ​യ വി​ജ​യ​മ്മ​യ്ക്കും​ആ​ർ സി ​സി യി​ൽ നി​ന്നു​മാ​ണ് അ​ടി​യ​ന്തര​മാ​യി ആ​വ​ശ്യ​മു​ള്ള മ​രു​ന്നു​ക​ൾ കാ​യം​കു​ളം അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി​ച്ചു ന​ൽ​കി​യ​ത്.

Related posts

Leave a Comment