കാഞ്ഞിരപ്പള്ളിയിൽ ഹോം ​ക്വാ​റന്‍റൈനിൽ കഴിഞ്ഞിരുന്ന യുവാവ് സാനിറ്റൈസർ കുടിച്ചു


ഗാ​ന്ധി​ന​ഗ​ർ (കോട്ടയം): ഹോം ​ക്വാ​റ​ന്‍റി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​നെ സാ​നി​റ്റൈ​സ​ർ കുടിച്ച​തി​നെത്തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി അ​ൽ​ത്താ​ഫ് (27) നെ​യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു പൂ​നൈ​യി​ൽ നി​ന്ന് വ​ന്ന​തി​നാ​ൽ ഹോം ​ക്വാ​റ​ന്‍റി​യി​ൽ ക​ഴി​യാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് ഇ​ന്നു രാ​വി​ലെ സാ​നി​റ്റൈ​സ​ർ കു​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്്ട​ർ​മാ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment