കെ​സി​എ​ല്‍ ലോ​ഞ്ച് ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് (കെ​സി​എ​ല്‍) സീ​സ​ണ്‍-2 ഗ്രാ​ൻ​ഡ് ലോ​ഞ്ച് ഇ​ന്ന് കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍ നി​ര്‍വ​ഹി​ക്കും. നി​ശാ​ഗ​ന്ധി​യി​ല്‍ വൈ​കു​ന്നേ​രം 5.30നു ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ ഭാ​ഗ്യ​ചി​ഹ്ന​ങ്ങ​ളു​ടെ പ്ര​കാ​ശ​നം മ​ന്ത്രി നി​ര്‍വ​ഹി​ക്കും. ഭാ​ഗ്യ​ചി​ഹ്ന​ങ്ങ​ളു​ടെ പേ​ര് ഇ​ടാ​നു​ള്ള അ​വ​സ​രം ആ​രാ​ധ​ക​ര്‍ക്ക് കെ​സി​എ ന​ല്‍കു​ന്ന​താ​ണ്.

സ​ഞ്ജു, സ​ല്‍മാ​ന്‍

സീ​സ​ണ്‍-2 വി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കു​ന്ന ആ​രാ​ധ​ക​ര്‍ക്കാ​യു​ള്ള ഫാ​ന്‍ ജ​ഴ്‌​സി​യു​ടെ പ്ര​കാ​ശ​നം സ​ഞ്ജു സാം​സ​ണും സ​ല്‍മാ​ന്‍ നി​സാ​റും ചേ​ര്‍ന്ന് നി​ര്‍വ​ഹി​ക്കും. ലീ​ഗി​ന്‍റെ പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ട്രോ​ഫി പ​ര്യ​ട​ന വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് മ​ന്ത്രി നി​ര്‍വ​ഹി​ക്കും.

Related posts

Leave a Comment