ഭ​ക്ഷ​ണ സ്വാ​ത​ന്ത്ര്യം ഓ​രോ വ്യ​ക്തി​യു​ടെ​യും അ​വ​കാ​ശം;​അ​തി​ന് ത​ട​യി​ടു​ന്ന പ്ര​വൃ​ത്തി​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ന്‍റെ ഗ​വ​ർ​ണ​ർ പി​ന്മാ​റ​ണം’: കെ. ​സി വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ലോ​ക്ഭ​വ​നി​ല്‍ ഇ​നി വെ​ജി​റ്റേ​റി​യ​ന്‍ ഭ​ക്ഷ​ണം മാ​ത്രം മ​തി​യെ​ന്ന നി​യു​ക്ത ഗ​വ​ര്‍​ണ​ര്‍ ഓം ​പ്ര​കാ​ശ് മാ​ഥൂ​റി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ഭ​ക്ഷ​ണ സ്വാ​ത​ന്ത്ര്യം ഓ​രോ വ്യ​ക്തി​യു​ടെ​യും അ​വ​കാ​ശ​മാ​ണെ​ന്നും അ​തി​ന് ത​ട​യി​ടു​ന്ന പ്ര​വൃ​ത്തി​യി​ൽ നി​ന്ന് പു​തി​യ കേ​ര​ളാ ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ ഓം​പ്ര​കാ​ശ് മാ​ഥൂ​ർ പി​ൻ​മാ​റ​ണ​മെ​ന്നും കെ​സി വേ​ണു​ഗോ​പാ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം…

കേ​ര​ളാ ഗ​വ​ർ​ണ​റാ​യി ഓം​പ്ര​കാ​ശ് മാ​ഥൂ​ർ ചു​മ​ത​ല​യേ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഇ​ന്നു​മു​ത​ൽ മു​ത​ൽ ലോ​ക്ഭ​വ​ന്‍റെ അ​ടു​ക്ക​ള​യി​ൽ മാം​സ​മോ മ​ത്സ്യ​മോ പാ​ച​കം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഗ​വ​ർ​ണ​ർ സ്ഥാ​ന​മേ​റ്റെ​ടു​ക്കും മു​ൻ​പേ ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പേ, കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക സാ​ഹ​ച​ര്യം പോ​ലും മ​ന​സ്സി​ലാ​ക്കും മു​ൻ​പേ, ഞാ​നി​വി​ടെ അ​ധി​കാ​രം ഏ​റ്റെ​ടു​ക്കു​ന്ന​ത് മു​ത​ൽ​ക്ക് ഇ​വി​ടെ എ​ല്ലാ​വ​രും ഇ​നി​മു​ത​ൽ വെ​ജി​റ്റേ​റി​യ​നാ​ക​ണം എ​ന്ന തീ​ട്ടൂ​രം ക​ട​ന്ന കൈ​യാ​യി​പ്പോ​യി.

സ​മ്മി​ശ്ര​മാ​യ ഭ​ക്ഷ​ണ സം​സ്കാ​ര​മു​ള്ള നാ​ടാ​ണ് കേ​ര​ളം. തീ​ര​ദേ​ശ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ൽ മ​ത്സ്യ​സ​മ്പ​ത്ത് ആ​വോ​ള​മു​ണ്ട് താ​നും. അ​തു​കൊ​ണ്ടു​ത​ന്നെ വെ​ജി​റ്റേ​റി​യ​നാ​യും നോ​ൺ വെ​ജി​റ്റേ​റി​യ​നാ​യും ഓ​രോ മ​നു​ഷ്യ​നും ഇ​വി​ടെ തു​ട​ർ​ന്നു​പോ​രാം. മ​ല​യാ​ളി ശീ​ലി​ച്ച ഭ​ക്ഷ​ണ​രീ​തി​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​നോ ഇ​നി​മു​ത​ൽ എ​ന്ത് ക​ഴി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്കാ​നോ ആ​രെ​ങ്കി​ലും ശ്ര​മി​ച്ചാ​ൽ അ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല.

ഭ​ക്ഷ​ണ​ത്തി​ൽ​പ്പോ​ലും ക​ട​ന്നു​ക​യ​റി മ​ല​യാ​ളി​യു​ടെ ത​ന​താ​യ ജീ​വി​ത​രീ​തി​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന അ​ന്ത്യ​ശാ​സ​ന​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തി​ൽ​ക്കു​റ​ഞ്ഞ​തൊ​ന്നു​മ​ല്ല.

എ​ന്ത് ക​ഴി​ക്ക​ണ​മെ​ന്നും എ​ങ്ങ​നെ ജീ​വി​ക്ക​ണ​മെ​ന്നും തീ​രു​മാ​നി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​ൻ ബാ​ധ്യ​ത​പ്പെ​ട്ട ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ലി​രി​ക്കു​ന്ന വ്യ​ക്തി ത​ന്നെ​യാ​ണ് ഇ​വി​ടെ ത​ന്റെ ഭ​ക്ഷ​ണ രീ​തി ത​ന്നെ മ​റ്റു​ള്ള​വ​ർ പി​ന്തു​ട​ര​ണ​മെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ക്കു​ന്ന​ത്. ത​ന്‍റെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് ഇ​വി​ടെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ക​വ​ർ​ന്നെ​ടു​ക്കു​ക​യാ​ണ് നി​യു​ക്ത ഗ​വ​ർ​ണ​ർ ചെ​യ്യു​ന്ന​ത്.

കാ​ല​ങ്ങ​ളാ​യി ക​വ​ർ​ന്നെ​ടു​ക്ക​ലെ​ന്ന അ​ജ​ണ്ട പി​ന്തു​ട​രു​ന്ന സം​ഘ​പ​രി​വാ​റി​ന്റെ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ താ​ത്പ​ര്യ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണി​ത്. വോ​ട്ട് ക​വ​ർ​ന്നെ​ടു​ത്ത് പൗ​ര​ന്റെ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ത്തി​ന്റെ ക​ട​യ്ക്ക​ൽ ക​ത്തി വെ​ച്ച​വ​ർ ത​ന്നെ ഇ​പ്പോ​ൾ ന​മ്മ​ളി​ൽ നി​ന്ന് ഭ​ക്ഷ​ണ സ്വാ​ത​ന്ത്ര്യം കൂ​ടി ക​വ​ർ​ന്നെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

സം​ഘ​പ​രി​വാ​റി​ന്‍റെ കാ​വി അ​ജ​ണ്ട കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​ണി​ത്. വെ​ജി​റ്റേ​റി​യ​നാ​യ ഗ​വ​ർ​ണ​റു​ടെ ഭ​ക്ഷ​ണ​ക്ര​മം അ​ദ്ദേ​ഹം അ​തേ​പ​ടി ത​ന്നെ തു​ട​രു​ന്ന​തി​ൽ ഒ​രു​ത​ര​ത്തി​ലു​ള്ള ത​ട​സ്സ​വും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. എ​ന്നാ​ൽ, മ​ല​യാ​ളി​ക​ൾ കൂ​ടി ജീ​വ​ന​ക്കാ​രാ​യു​ള്ള ലോ​ക്ഭ​വ​ന്റെ അ​ടു​ക്ക​ള, ത​ന്റെ പ്ര​ത്യേ​ക താ​ത്പ​ര്യ​ത്തോ​ട് കൂ​ടി മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന നി​ർ​ദേ​ശ​മ​ട​ങ്ങി​യ നി​യ​ന്ത്ര​ണം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല.

ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ, ആ​ളു​ക​ൾ ഭ​ക്ഷ​ണ​ത്തി​ൻ്റെ​യും ധ​രി​ക്കു​ന്ന വ​സ്ത്ര​ത്തി​ൻ്റെ​യും പേ​രി​ൽ കൊ​ല്ല​പ്പെ​ടു​ന്ന നി​ല​യു​ണ്ടാ​യ​ത് പ​ക​ൽ പോ​ലെ ന​മ്മു​ടെ ക​ൺ​വെ​ട്ട​ത്തു​ണ്ട്. ദാ​ദ്രി അ​ട​ക്ക​മു​ള്ള​വ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്റെ ഹൃ​ദ​യ​ത്തി​ലേ​ൽ​പ്പി​ച്ച മു​റി​വ് ഇ​ന്നു​മി​വി​ടെ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്.

ഭ​ക്ഷ​ണ​ത്തെ മു​ൻ​നി​ർ​ത്തി ഇ​ങ്ങ​നെ പ​ല​യി​ട​ങ്ങ​ളി​ലും സം​ഘ​പ​രി​വാ​ർ ന​ട​ത്തു​ന്ന തീ​വ്ര​വ​ർ​ഗീ​യ​പ്ര​ച​ര​ണ​വും അ​പ​ര​വി​ദ്വേ​ഷ പ്ര​ക​ട​ന​വും അ​തി​ന്റെ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് കൂ​ടി​യാ​ണ് ക​ട​ക്കു​ന്ന​ത്. സം​ഘ​പ​രി​വാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​ന​യ​ങ്ങ​ൾ ലോ​ക്ഭ​വ​നി​ൽ നി​ന്ന് ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ക​യും, ക്ര​മേ​ണ അ​തൊ​രു ആ​ധി​പ​ത്യ​മാ​യി മാ​റി ന​മ്മു​ടെ സ്വാ​ഭാ​വി​ക​ത ന​മു​ക്ക് ന​ഷ്ട​പ്പെ​ടു​ന്ന സ്ഥി​തി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തു​ക​യും ചെ​യ്യു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

ഭ​ക്ഷ​ണ സ്വാ​ത​ന്ത്ര്യം ഓ​രോ വ്യ​ക്തി​യു​ടെ​യും അ​വ​കാ​ശ​മാ​ണ്. അ​തി​ന് ത​ട​യി​ടു​ന്ന പ്ര​വൃ​ത്തി​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ന്റെ ഗ​വ​ർ​ണ​ർ പി​ന്മാ​റ​ണം. ഇ​ഷ്ട​മു​ള്ള​ത് പാ​ച​കം ചെ​യ്യാ​നും ഇ​ഷ്ട​മു​ള്ള​ത് ക​ഴി​ക്കാ​നും ക​ഴി​യു​ന്ന അ​വ​കാ​ശ​ങ്ങ​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട പ​ദ​വി​യി​ൽ​ക്കൂ​ടി​യാ​ണ് ഇ​രി​ക്കു​ന്ന​തെ​ന്ന് ഗ​വ​ർ​ണ​ർ​ക്ക് ഓ​ർ​മ വേ​ണം.

 
 
 
 
 
 
 

Related posts

Leave a Comment