“ഐ ​ല​വ് കേ​ജ്‍‍​രി​വാ​ൾ’ സ്റ്റിക്ക​ർ ഓ​ട്ടോ​യി​ൽ പ​തി​ച്ച​തി​ന് ഡ്രൈ​വ​ർ​ക്ക് 10,000 രൂ​പ പി​ഴ; വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നോ​ടു​ള്ള സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ൽ ‘ഐ ​ല​വ് കെ​ജ്‍‍​രി​വാ​ൾ’ സ്റ്റി​ക്ക​ർ പ​തി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് 10,000 രൂ​പ​യു​ടെ ച​ലാ​ൻ പി​ഴ​യ​ട​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി.

ഡ​ൽ​ഹി സ​ർ​ക്കാ​ർ, പോ​ലീ​സ്, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ എ​ന്നി​വ​രോ​ടാ​ണ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഹ​ർ​ജി​യി​ൽ മാ​ർ​ച്ച് മൂ​ന്നി​നാ​ണ് വീ​ണ്ടും വാ​ദം കേ​ൾ​ക്കു​ന്ന​ത്.

ജ​നു​വ​രി 15ന് ​അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് രാ​ജേ​ഷ് എ​ന്ന​യാ​ളു​ടെ ഓ​ട്ടോ ട്രാ​ഫി​ക് പോ​ലീ​സ് ത​ട​ഞ്ഞു​നി​ർ​ത്തി പി​ഴ​യ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

പി​ഴ ചു​മ​ത്തി​യ​തി​നെ​തി​രെ രാ​ജേ​ഷ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ആം ​ആ​ദ്മി പാ​ർ​ട്ടി​യെ​യും കേ​ജ​രി​വാ​ളി​നെ​യും പി​ന്തു​ണ​ച്ചു​ക്കൊ​ണ്ടു​ള്ള പ​ര​സ്യം പ​തി​ച്ചെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പി​ഴ ചു​മ​ത്തി​യ​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച് രാ​ഷ്ട്രീ​യ പ​ര​സ്യം പ​തി​ച്ച​തി​നാ​ണ് പി​ഴ ശി​ക്ഷ​യെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കോ​ട​തി​യി​ൽ പ്ര​തി​ക​രി​ച്ച​ത്.

എ​ന്നാ​ൽ ഒ​രു വ്യ​ക്തി കാ​ശു​മു​ട​ക്കി പോ​സ്റ്റ​ർ പ​തി​ച്ച​ത് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മ​ല്ലെ​ന്നു രാ​ജേ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. 2018ൽ ​സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​വും അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ജ​നു​വ​രി 14നാ​ണ് ഡ​ൽ​ഹി​യി​ൽ മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​ത്. ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment