ക​മ​ൽ​ഹാ​സ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് കേ​ജ​രി​വാ​ൾ ചെ​ന്നൈ​യി​ലേ​ക്ക്; കമൽഹാസൻ രാഷ്ട്രീയത്തിലേക്കിറങ്ങുന്നെന്ന വാർത്തകൾ ചൂടുപിടിച്ചുനിൽക്കവെയാണ് കേജരിവാളിന്‍റെ കൂടിക്കാഴ്ച

ചെ​ന്നൈ: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ത​മി​ഴ് ന​ട​ൻ ക​മ​ൽ​ഹാ​സ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ക​മ​ൽ​ഹാ​സ​ൻ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​റ​ങ്ങു​ന്നെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ടു​പി​ടി​ച്ചു​നി​ൽ​ക്ക​വെ​യാ​ണ് ക​മ​ലി​നെ കാ​ണാ​ൻ കേ​ജ​രി​വാ​ൾ വ്യാ​ഴാ​ഴ്ച ചെ​ന്നൈ​യി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ൽ കേ​ജ​രി​വാ​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ക​മ​ൽ​ഹാ​സ​ൻ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ക​മ​ൽ ഹാ​സ​നു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. ഈ ​മാ​സം ആ​ദ്യം ക​മ​ൽ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

എ​ഡി​എം​കെ സ​ർ​ക്കാ​രി​നെ​തി​രേ തു​ട​ർ​ച്ച​യാ​യി വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ന്ന ക​മ​ൽ എ​ഡി​എം​കെ മ​ന്ത്രി​മാ​ർ​ക്കെ​തി​രേ അ​ടു​ത്തി​ടെ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​ത് പ​ര​സ്യ​മാ​യ ഏ​റ്റു​മു​ട്ട​ലി​ലേ​ക്കു​വ​രെ ന​യി​ച്ചു. ന​ട​ൻ ര​ജ​നീ​കാ​ന്തും സ്വ​ന്തം പാ​ർ​ട്ടി രൂ​പീ​ക​രി​ക്കാ​ൻ പോ​കു​ന്ന​താ​യി നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

Related posts