വ്യാ​ജ​വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു​! അ​മി​ത് ഷാ​യ്ക്കെ​തി​രേ നൂ​റു​കോ​ടി​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സു​മാ​യി ഡ​ൽ​ഹി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യ്ക്കെ​തി​രെ നൂ​റു​കോ​ടി രൂ​പ​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കു​മെ​ന്ന് ആം​ആ​ദ്മി പാ​ർ​ട്ടി രാ​ജ്യ​സ​ഭാം​ഗം സ​ഞ്ജ​യ് സിം​ഗ്. ഡ​ൽ​ഹി സ​ർ​ക്കാ​ർ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ഏ​താ​നും കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളാ​യി​രി​ക്കും കേ​സ് ന​ൽ​കു​ന്ന​തെ​ന്നും സ​ഞ്ജ​യ് സം​ഗ് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളെ​ക്കു​റി​ച്ച് അ​മി​ത്ഷാ​യും അ​നു​യാ​യി​ക​ളും വ്യാ​ജ​വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​മി​ത് ഷാ​യും ബി​ജെ​പി എം​പി​മാ​രും ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളെ സം​ബ​ന്ധി​ച്ച് പു​റ​ത്തു​വി​ട്ട വി​വ​ര​ങ്ങ​ൾ വ്യാ​ജ​മാ​ണ്.

ഏ​താ​നും സ്കൂ​ളു​ക​ളി​ലെ ചി​ല പോ​രാ​യ്മ​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി എ​ല്ലാ സ്കൂ​ളു​ക​ളും അ​ങ്ങ​നെ​യാ​ണെ​ന്ന ത​ര​ത്തി​ൽ ന​ട​ത്തി​യ പ്ര​ചാ​ര​ണം ഡ​ൽ​ഹി​യി​ലെ 16 ല​ക്ഷം കു​ട്ടി​ക​ളേ​യും 32 ല​ക്ഷം മാ​താ​പി​താ​ക്ക​ളേ​യും ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​രേ​യും ഏ​റെ വേ​ദ​നി​പ്പി​ച്ചു. അ​വ​രെ അ​പ​മാ​നി​ച്ച​തി​നു തു​ല്യ​മാ​യി ഇ​തെ​ന്നും എ​എ​പി പാ​ർ​ട്ടി നേ​താ​വ് പ​റ​ഞ്ഞു.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യ്ക്ക് 48 മ​ണി​ക്കൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആം​ആ​ദ്മി പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment