മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നവും ബാങ്കുകാരുടെ ഉറപ്പും പാഴ്വാക്കായി; ജപ്തി നോട്ടീസ് പതിപ്പിച്ച് ബാങ്ക് അധികൃതർ; കണ്ണീർ പൊഴിച്ച്  ബാങ്കിനുമുന്നിൽ കുത്തിയിരുന്ന് വൃദ്ധദമ്പതികൾ

കൂ​ട്ടി​ക്ക​ലി​ല്‍ കേ​ര​ള ബാ​ങ്കി​ന്‍റെ ജ​പ്തി​ ന​ട​പ​ടി നേ​രി​ടു​ന്ന പ​രു​വ​ക്കാ​ട്ടി​ല്‍ ദാ​മോ​ദ​ര​ൻ കോ​ട്ട​യ​ത്ത് കേ​ര​ള ബാ​ങ്കി​ന്‍റെ മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ​യ്ക്കി​ടെ വിതുമ്പിയപ്പോൾ.ഭാ​ര്യ വി​ജ​യ​മ്മ സ​മീ​പം.-​ജോ​ണ്‍ മാ​ത്യു.

മു​ണ്ട​ക്ക​യം: പ്ര​ള​യ ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ൽ ജ​പ്തി ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പ​റ​യു​മ്പോ​ഴും ജ​പ്തി​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണു കേ​ര​ള ബാ​ങ്കി​ന്‍റെ ഏ​ന്ത​യാ​ർ ശാ​ഖ.

വൃ​ദ്ധ​ദ​മ്പ​തി​ക​ളാ​യ കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഏ​ന്ത​യാ​ര്‍ പ​രു​വ​ക്കാ​ട്ടി​ല്‍ ദാ​മോ​ദ​ര​ന്‍ (77), ഭാ​ര്യ വി​ജ​യ​മ്മ(72)​എ​ന്നി​വ​രാ​ണ് സ്വ​ന്തം കി​ട​പ്പാ​ടം ന​ഷ്ട​മാ​കു​മെ​ന്ന ഭീ​തി​യി​ല്‍ ക​ഴി​യു​ന്ന​ത്.

2012ലാ​ണ് ആ​കെ​യു​ണ്ടാ​യി​രു​ന്ന 10 സെ​ന്‍റ് സ്ഥ​ലം ഈ​ടു​വ​ച്ച് വീ​ട് പ​ണി​യു​ന്ന​തി​നാ​യി അ​ഞ്ചു ല​ക്ഷം രൂ​പ ര​ണ്ടു​ പേ​രു​ടെ​യും പേ​രി​ൽ ഭ​വ​ന​വാ​യ്പ എ​ടു​ത്ത​ത്.

വീ​ടു​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി വാ​യ്പ തി​രി​ച്ച​ട​ച്ചു വ​രു​ന്ന​തി​നി​ട​യി​ല്‍ ദാ​മോ​ദ​ര​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി ചി​കി​ത്സ​യി​ലാ​യി. ഇ​തോ​ടെ മേ​സ്തി​രി​പ്പ​ണി​ക്കാ​ര​നാ​യ ദാ​മോ​ദ​ര​ന് തി​രി​ച്ച​ട​വ് പ്ര​തി​സ​ന്ധി​യി​ലാ​യി.

വി​ജ​യ​മ്മ​യ്ക്കാ​വ​ട്ടെ തൈ​റോ​യി​ഡ് രോ​ഗ​വും പി​ടി​പെ​ട്ടു. സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന പെ​ന്‍​ഷ​ന​ല്ലാ​തെ ഇ​രു​വ​ര്‍​ക്കും മ​റ്റു വ​രു​മാ​ന​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി.

വാ​യ്പ കു​ടി​ശി​ക​യാ​യ​തോ​ടെ ബാ​ങ്ക്അ​ധി​കാ​രി​ക​ള്‍ വീ​ട്ടി​ല്‍ ക​യ​റി​യി​റ​ങ്ങി. ഇ​തി​നി​ട​യി​ൽ മ​ഹാ​പ്ര​ള​യം വ​ന്ന് മേ​ഖ​ല​യാ​കെ ദു​രി​ത​ത്തി​ലാ​യി.ആ​റു​മാ​സം മു​മ്പ് ബാ​ങ്കു​കാ​രെ​ത്തി 18 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം വീ​ടും പു​ര​യി​ട​വും ജ​പ്തി ചെ​യ്യു​മെ​ന്നും അ​റി​യി​ച്ചു. ഒ​രു ല​ക്ഷം രൂ​പ തി​രി​ച്ച​ട​ച്ചെ​ങ്കി​ലും അ​തു പ​ലി​ശ​യി​ല്‍ മാ​ത്ര​മാ​യി ഒ​തു​ങ്ങി.

അ​ഞ്ചു ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്ത​ത് 18 ല​ക്ഷ​മാ​യി ഉ​യ​ർ​ന്ന​തോ​ടെ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ഈ ​വ​യോ​ധി​ക​ർ ബു​ദ്ധി​മു​ട്ടി. ഇ​തി​നി​ട​യി​ല്‍ ബാ​ങ്കു​കാ​രെ​ത്തി ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഒ​ന്പ​തു ല​ക്ഷം രൂ​പ അ​ട​ച്ചാ​ല്‍ മ​തി​യെ​ന്നു പ​റ​ഞ്ഞ​തോ​ടെ വീ​ടും സ്ഥ​ല​വും വി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

ക​ച്ച​വ​ടം ഉ​റ​പ്പി​ച്ചു ബാ​ങ്കി​ലെ​ത്തി​യെ​ങ്കി​ലും 16 ല​ക്ഷം അ​ട​ച്ചാ​ല്‍​മാ​ത്ര​മേ പ്ര​മാ​ണം തി​രി​ച്ചു​ത​രാ​നാ​വൂ എ​ന്ന നി​ല​പാ​ടി​ലാ​യി ബാ​ങ്ക് അ​ധി​കൃ​ത​ർ. ഇ​തോ​ടെ ക​ച്ച​വ​ടം മു​ട​ങ്ങി.

ദു​രി​ത​ത്തി​ലാ​യ വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ വീ​ടി​നു മു​ന്നി​ല്‍ ജ​പ്തി നോ​ട്ടീ​സും പ​തി​ച്ചു. 28ന് ​സ്ഥ​ല​വും വീ​ടും ലേ​ലം ചെ​യ്യാ​ന്‍ ന​ട​പ​ടി​യും പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞ​ദി​വ​സം നോ​ട്ടീ​സും ന​ല്‍​കി. പ്ര​ള​യ​വും രോ​ഗ​വും മൂ​ലം ദു​രി​ത​ത്തി​ലാ​യ ഈ ​വൃ​ദ്ധ​ദ​മ്പ​തി​ക​ളാ​ണ് ജ​പ്തി ഭീ​ഷ​ണി​യി​ൽ ക​ഴി​യു​ന്ന​ത്.

2021ൽ ​ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പ​ഞ്ചാ​യ​ത്താ​ണ് കൂ​ട്ടി​ക്ക​ൽ. ഇ​വി​ടെ ജ​പ്തി ന​ട​പ​ടി​ക​ൾ ഉ​ട​ൻ ഉ​ണ്ടാ​കി​ല്ലെ​ന്ന് വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പ​ല​ത​വ​ണ ആ​വ​ർ​ത്തി​ച്ചു പ​റ​യു​മ്പോ​ഴും ഇ​തൊ​ന്നും ബാ​ധ​ക​മ​ല്ലെ​ന്ന മ​ട്ടി​ലാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​ത്.

ത​ങ്ങ​ളു​ടെ ദു​രി​ത​ത്തി​നു പ​രി​ഹാ​രം കാ​ണു​വാ​ൻ അ​ധി​കാ​രി​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും പ​ലി​ശ ഒ​ഴി​വാ​ക്കി മു​ത​ല്‍ തി​രി​ച്ച​ട​യ്ക്കാ​ന്‍ കാ​ലാ​വ​ധി അനു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബാം​ഗ​ങ്ങ​ൾ കോ​ട്ട​യ​ത്ത് കേ​ര​ള ബാ​ങ്കി​ന്‍റെ റീ​ജ​ണ​ൽ ഓ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ടത്തി.

Related posts

Leave a Comment