ഇതൊന്നും ഇവിടെ നടക്കില്ല ! പൈസ കൊടുത്ത് നീ പാഷാണം വാങ്ങിയാല്‍ അതു കഴിക്കാന്‍ ഞങ്ങള്‍ നിന്നെ അനുവദിക്കണമോ ? പോലീസിന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് തെളിയിക്കുന്ന വീഡിയോ വൈറല്‍

വെറുതേ യുവാക്കളുടെ മേല്‍ മെക്കിട്ടുകേറുക എന്ന ആക്ഷേപം പണ്ടു മുതലേ കേരളാ പോലീസിനെതിരേയുണ്ട്. ഹെല്‍മറ്റിനോടൊപ്പം യുവാവ് സ്‌കീയിങ് ഗ്ലാസ് വച്ചതിന് ശകാരിക്കുന്ന പോലീസിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വാഹന പരിശോധനക്കിടെയാണ് സംഭവം. വണ്ടിയുടെ നമ്പര്‍ പ്ലേറ്റും ബുക്കും പേപ്പറുമെല്ലാം ശരിയാണെന്നു കണ്ടിട്ടും ഇവരെ ഹെല്‍മറ്റ് പൂര്‍ണമായും മുഖം മറയ്ക്കുന്നതാണ് എന്നു പറഞ്ഞാണ് ശകാരിച്ചത്. സ്‌കീയിങ് ഗ്ലാസ് പൈസ കൊടുത്ത് വാങ്ങിയതാണെന്ന് യുവാക്കള്‍ പറഞ്ഞപ്പോള്‍ പൈസ കൊടുത്ത് നീ പാഷാണം വാങ്ങിയാല്‍ ഞാന്‍ അത് നിന്നെ കഴിക്കാന്‍ അനുവദിക്കണോ എന്നും ചോദിക്കുന്നുണ്ട്.

ഈ വക സാധനങ്ങള്‍ കേരളത്തില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും പോലീസുകാര്‍ പറഞ്ഞു. അതേസമയം ആളുകള്‍ സണ്‍ഗ്ലാസ് വയ്ക്കാറുണ്ടല്ലോ എന്ന് യുവാക്കള്‍ ചോദിക്കുമ്പോള്‍ അതൊക്കെ നിയമവിരുദ്ധമാണെന്നന്നു പറഞ്ഞാണ് പോലീസ് ഗ്ലാസ് വാങ്ങുന്നത്. ഗ്ലാസ് ഉപയോഗിക്കാന്‍ ആര്‍ടിഒയുടെ അനുവാദം വാങ്ങിയാല്‍ സാധനം തിരിച്ചു തരാമെന്നായിരുന്നു പൊലീസ് ഭാഷ്യം. ഇന്റര്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍ എന്ന പേജില്‍ പങ്കുവച്ച വിഡിയോയാണ് വൈറലാവുകയാണ്. കേരളാപോലീസിന് ഒരു മാറ്റവുമില്ലെന്നാണ് വീഡിയോ കണ്ടവര്‍ പ്രതികരിക്കുന്നത്.

Related posts