“ഓ​പ്പ​റേ​ഷ​ൻ റെ​യ്ഞ്ച​ർ​” ..! ഗുണ്ടയാണെന്നു പറഞ്ഞ് ഇനി മേലാൽ നടന്നേക്കരുത്; കേരള പോലീസ് ഒതുക്കിയിരിക്കും

കോ​ട്ട​യം: ഗു​ണ്ട​ക​ളെ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​യും ഒ​തു​ക്കാ​ൻ പോ​ലീ​സി​ന്‍റെ പു​തി​യ പ​ദ്ധ​തി “ഓ​പ്പ​റേ​ഷ​ൻ റെ​യ്ഞ്ച​ർ​”ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം റേ​ഞ്ചി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ള്ള ഗു​ണ്ട​ക​ളെ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​യും ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഒ​തു​ക്കു​ക​യാ​ണ് ഓ​പ്പ​റേ​ഷ​ൻ റെ​യ്ഞ്ച​ർ എ​ന്ന പേ​രി​ട്ട പ​ദ്ധ​തി​യു​ടെ ഉ​ദ്ദേശ്യം.

മൂ​ന്നു ത​ര​ത്തി​ലാ​ണ് ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​യി മൂ​ന്നു ത​ര​ത്തി​ലു​ള്ള ലി​സ്റ്റ് ത​യാ​റാ​ക്കും. ഇ​തി​ൽ ആ​ദ്യ​ത്തേ​ത് നി​ല​വി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ഗു​ണ്ട​ക​ളു​ടെ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ​യും ലി​സ്റ്റ് ത​യാ​റാ​ക്കു​ക എ​ന്ന​താ​ണ്. ര​ണ്ടാ​മ​ത്തേ​ത് മു​ൻ ഗു​ണ്ട​ക​ളു​ടെ ലി​സ്റ്റാ​ണ്. ഇ​വ​ർ ഇ​പ്പോ​ൾ ക​ള​ത്തി​ലി​ല്ലെ​ന്നു വ​രു​ത്തിത്തീ​ർ​ത്ത് ഇ​ട​യ്ക്കി​ടെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തു​ന്ന​വ​രാ​ണ്. അ​ത്ത​ര​ത്തി​ലു​ള്ള​വ​ർ ആ​രാ​ണ് എ​ന്നതാ​ണ് ര​ണ്ടാ​മ​ത്തെ ലി​സ്റ്റ്.

മൂ​ന്നാ​മ​ത്തെ ലി​സ്റ്റ് നേ​ര​ത്തേ ഗു​ണ്ടാ​പ്പ​ണി ചെ​യ്തി​രു​ന്ന​വ​ർ ഇ​പ്പോ​ൾ അ​തി​ൽ നി​ന്നെ​ല്ലാം പി​ൻ​തി​രി​ഞ്ഞ് ന​ല്ല​വ​രാ​യി ന​ട​ക്കു​ന്നവരാണ്. ഇ​ത്ത​ര​ക്കാ​രു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് പോ​ലീ​സ് എ​ല്ലാ​വി​ധ സം​ര​ക്ഷ​ണ​വും ന​ല്കും. അ​ങ്ങ​നെ​യു​ള്ള​വ​രു​ടെ ലി​സ്റ്റും ത​യാ​റാ​ക്കി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സൂ​ക്ഷി​ക്കും. ഇ​താ​ണ് ഓ​പ്പ​റേ​ഷ​ൻ റെ​യ്ഞ്ച​ർ.

ഗു​ണ്ട​ക​ൾ ആ​രൊ​ക്കെ, ഗു​ണ്ട​ക​ളാ​യി​രു​ന്നവ​ർ ആ​രൊ​ ക്കെ , ഇ​പ്പോ​ൾ സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന ഗു​ണ്ട​ക​ൾ ആ​ര് എ​ന്നൊ​ക്കെ​യു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ത​യാ​റാ​ക്കും. ഇ​തി​നു​ള്ളി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട​ക​ളെയും സ്ഥി​ര​മാ​യി സാ​മൂ​ഹ്യ വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെയും ഗു​ണ്ടാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ക​ത്താ​ക്കും.

Related posts