‘ഇതിനൊക്കെ എന്താ പറയുക’;  ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച  ആർപ്പൂക്കരയിലെ വെയ്റ്റിംഗ് ഷെഡിൽ വെയ്റ്റ് ചെയ്ത്  മാലിന്യം !

ഗാ​ന്ധി​ന​ഗ​ർ: ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ൽ മാ​ലി​ന്യം നി​റ​ച്ച ചാ​ക്കു​ക​ൾ. ആ​ർ​പ്പൂ​ക്ക​ര അ​ന്പ​ല​ക്ക​വ​ല​യി​ൽ ല​ക്ഷ​ങ്ങ​ൾ ചെല​വ​ഴി​ച്ചു പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച ബ​സ്് കാ​ത്തി​രു​പ്പു കേ​ന്ദ്ര​ത്തി​ലാ​ണ് മാ​ലി​ന്യം ചാ​ക്കി​ലും പ്ലാ​സ്റ്റി​ക് ക​വ​റി​ലു​മാ​യി നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ർ​പ്പൂ​ക്ക​ര ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കും ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, എ​സ്എംഇ എ​ന്നീ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​മാ​ലി​ന്യ​ത്തി​ൽ നി​ന്നും വ​മി​ക്കു​ന്ന ദു​ർ​ഗ​ന്ധം മൂ​ലം മൂ​ക്കു​പൊ​ത്തി ന​ട​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​താ​ണ് ഈ ​ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം.​ നി​ർ​മി​തി കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല​യി​ലാ​ണ് ഇ​തി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​ഴ​യ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം നി​ല​നി​ൽ​ക്കേ ത​ന്നെ ഏ​താ​നും മീ​റ്റ​റു​ക​ൾ മാ​റി പ്ര​ധാ​ന റോ​ഡി​നോ​ട് ചേ​ർ​ന്ന് താ​ല്കാ​ലി​ക​മാ​യി പു​തി​യ ബ​സ് കാ​ത്തി​രു​പ്പു കേ​ന്ദ്രം നി​ർ​മ്മി​ച്ചു.

ഇ​തോ​ടെ പ​ഴ​യ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം അ​വ​ഗ​ണ​ന​യി​ലു​മാ​യി.​തു​ട​ർ​ന്ന് ഇ​വി​ടം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത നാ​ളു​ക​ളി​ൽ ഇ​വി​ടേ​ക്ക്് മാ​ലി​ന്യ നി​ക്ഷേ​പ​വും ആ​രം​ഭി​ച്ചു.മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഏ​റ്റ​വും അ​ടു​ത്തും ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്നി​ട​വു​മാ​ണ് മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റി​യ​ത്.

Related posts