കലോത്സവത്തെ​ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ അ​വ​രു​ടെ മ​ത്സ​ര​മാ​യി കാ​ണ​രുത്; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓർമപ്പെടുത്തലുമായി മുഖ്യമന്ത്രി

കൊ​ല്ലം: കൗ​മാ​രക​ല​യു​ടെ ഉ​ത്സ​വ​ത്തെ അ​നാ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​ര ബോ​ധം ക​ലു​ഷി​ത​മാ​ക്ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

മേ​ള​ക​ളെ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ അ​വ​രു​ടെ മ​ത്സ​ര​മാ​യി കാ​ണ​രു​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ആ​ശ്രാ​മം മൈ​താ​നി​യി​ലെ പ്ര​ധാ​ന വേ​ദി​യി​ൽ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ൽ​സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക എ​ന്ന​താ​ണ് പ​ര​മ പ്ര​ധാ​നം. കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ​യു​ണ്ടാ​ക​ണം. ഇ​ന്ന് പി​ന്നി​ൽ നി​ൽ​ക്കു​ന്ന​വ​ർ നാ​ളെ മു​ന്നി​ൽ എ​ത്തു​മെ​ന്ന ചി​ന്ത​യു​ണ്ടാ​ക​ണം. പ​രാ​ജ​യ​ത്തി​ൽ ത​ള​രാ​തെ സ​മ​ർ​പ്പ​ണ മ​നോ​ബ​ല​ത്തോ​ടെ​യും നി​ര​ന്ത​രസാ​ധ​ന​യും ഉ​ണ്ടാ​യാ​ൽ വേ​ഗം വി​ജ​യ​ത്തി​ൽ എ​ത്താ​ൻ സാ​ധി​ക്കും.

മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ജോ​സ​ഫ് മു​ണ്ട​ശേ​രി​യാ​ണ് ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. സ്വ​ർ​ണക്കപ്പ് ഏ​ർ​പ്പെ​ടു​ത്തി​യ​ത് മ​ന്ത്രി ടി.​എം. ജേ​ക്ക​ബു​മാ​ണ്. ഇ​രു​വ​രെ​യും ഇ​ത്ത​രു​ണ​ത്തി​ൽ സ്മ​രി​ക്കു​ന്നു.

ക​ഴി​ഞ്ഞ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വി​ജ​യം നേ​ടി​യ എ​ത്ര പേ​ർ ക​ലാ​സ​പ​ര്യ തു​ട​രു​ന്നു എ​ന്ന് എ​ല്ലാ​വ​രും പ​രി​ശോ​ധി​ക്ക​ണം. മ​ത്സ​ര​ങ്ങ​ൾ പോ​യി​ന്‍റ് നേ​ടാ​ൻ മാ​ത്ര​മു​ള്ള​താ​ണെ​ന്ന ചി​ന്ത ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

Related posts

Leave a Comment