വ​നി​താ ഡോ​ക്ട​റു​ടെ ഫോ​ൺ ഹാ​ക്ക് ചെ​യ്ത് മെ​സേ​ജു​ക​ൾ പ്ര​ച​രി​പ്പി​ച്ചു

പ​യ്യ​ന്നൂ​ര്‍: വ​നി​താ ഡോ​ക്ട​റു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഹാ​ക്ക് ചെ​യ്ത് അ​തി​ലെ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​താ​യു​ള്ള പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ യു​വ​തി​യാ​യ ഡോ​ക്ട​റു​ടെ പ​രാ​തി​യി​ൽ മ​ല​പ്പു​റം ഇ​രി​ങ്ങ​ല്ലൂ​രി​ലെ സു​ലൈ​മാ​നെ​തി​രെ​യാ​ണ് പോ​ലീ​സ് ഐ​ടി ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 28നു ​മു​മ്പാ​ണു പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം.

മൊ​ബൈ​ല്‍ ഫോ​ണ്‍ ഹാ​ക്ക് ചെ​യ്ത് അ​തി​ല്‍​നി​ന്നും സ​ന്ദേ​ശ​ങ്ങ​ള്‍ ചോ​ര്‍​ത്തി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​ന്ദേ​ശ​ങ്ങ​ള്‍ പ​രാ​തി​ക്കാ​രി​യു​ടെ ഫോ​ണി​ലേ​ക്കും ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ എം​ഡി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കും അ​യ​ച്ചുകൊ​ടു​ക്കു​ക​യും ദു​രു​പ​യോ​ഗം ചെ​യ്ത​താ​യു​മാ​ണ് പ​രാ​തി. ഹാ​ക്ക് ചെ​യ്ത് ചോ​ർ​ത്തി​യെ​ടു​ത്ത സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച ഫോ​ണി​ന്‍റെ ഉ​ട​മ​യെ​ത്തേ​ടി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി പ​രാ​തി ന​ല്‍​കി​യ​ത്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ മാ​ത്രം പ​രി​ച​യ​മു​ള്ള പ​രാ​തി​ക്കാ​രി​യാ​യ വ​നി​താ ഡോ​ക്ട​റെ​യ​ല്ല ഇ​വ​രു​ടെ കൂ​ടെ ജോ​ലി ചെ​യ്യു​ന്ന മ​റ്റൊ​രു വ​നി​ത​യെ​യാ​ണ് ഹാ​ക്ക​ർ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ന്നും സൂ​ച​ന​യു​ണ്ട്.

സ​ന്ദേ​ശം വ​നി​താ ഡോ​ക്ട​റു​ടെ ഫോ​ണി​ലേ​ക്കു ത​ന്നെ വ​ന്ന​തോ​ടെ​യാ​ണ് സം​ശ​യം തോ​ന്നി ഇ​വ​ർ പ​രാ​തി ന​ൽ​കി​യ​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ എം​ഡി​യു​ടെ സു​ഹൃ​ത്താ​യി എ​ത്തി​യി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് നേ​ര​ത്തെ ചോ​ദ്യം ചെ​യ്ത​താ​യും വി​വ​ര​മു​ണ്ട്.

 

Related posts

Leave a Comment