ഇക്കൊല്ലം കണ്ണൂരിലേക്ക്: 23 വർഷത്തെ കാത്തിരിപ്പ്; 24 ൽ സ്വർണ കപ്പടിച്ച് കണ്ണൂർ

കൊ​ല്ലം: 62-ാ​മ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ സ്വ​ർ​ണ ക​പ്പ​ടി​ച്ച് ക​ണ്ണൂ​ർ. 23 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ക​ണ്ണൂ​ർ ക​പ്പ് സ്വ​ന്ത​മാ​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ടു​മാ​യു​ള്ള ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. 952 പോ​യി​ന്‍റു​ക​ളു​മാ​യി ക​ണ്ണൂ​ർ ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ 949 പോ​യി​ന്‍റു​ക​ളു​മാ​യി കോ​ഴി​ക്കോ​ട് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 938 പോയിന്‍റുകളുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. തൃ​ശൂ​ർ 925 പോ​യി​ന്‍റു​ക​ളു​മാ​യി നാലാം സ്ഥാ​ന​വും, മ​ല​പ്പു​റം 913 പോ​യി​ന്‍റു​ക​ളു​മാ​യി അഞ്ചാം സ്ഥാ​നവും നേ​ടി. ആ​ധി​ഥേ​യ​രാ​യ കൊ​ല്ല​മാ​ണ് 910 പോ​യി​ന്‍റു​ക​ളു​മാ​യി അ​റാം സ്ഥാ​ന​ത്ത്. എ​റ​ണാ​കു​ളം -899, തി​രു​വ​ന​ന്ത​പു​രം-870, ആ​ല​പ്പു​ഴ-852, കാ​സ​ർ​കോ​ട്-846, കോ​ട്ട​യം-837, വ​യ​നാ​ട്-818, പ​ത്ത​നം​തി​ട്ട-774, ഇ​ടു​ക്കി-730 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല സ്കൂളുകളിൽ പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ ബി​എ​സ്എ​സ് ഗു​രു​കു​ലം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 249 പോ​യി​ന്‍റു​ക​ളു​മാ​യി ഒ​ന്നാ​മ​തെ​ത്തി. 116 പോ​യി​ന്‍റു​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട് കാ​ർ​മ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​നവും നേ​ടി.

Read More

സ്കൂ​ൾ ക​ലോ​ത്സ​വം; ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ കോ​ഴി​ക്കോ​ടി​നെ മ​റി​ക​ട​ന്ന് ക​ണ്ണൂ​രി​ന്‍റെ കു​തി​പ്പ്; പു​ല​രി​യോളം വൈ​കി മ​ത്സ​ര​ങ്ങ​ൾ; തളർന്ന് വീണ് കുട്ടികൾ

കൊ​ല്ലം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ കോ​ഴി​ക്കോ​ടി​നെ മ​റി​ക​ട​ന്ന് ക​ണ്ണൂ​ർ. 425 പോ​യി​ന്‍റു​ക​ളാ​ണ് ക​ണ്ണൂ​ർ ഒ​ന്നാ​മ​ത്. 410 പോ​യി​ന്‍റു​ള്ള കോ​ഴി​ക്കോ​ടും പാ​ല​ക്കാ​ടു​മാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 409 പോ​യി​ന്‍റു​ക​ളോ​ടെ തൊ​ട്ട് പി​ന്നി​ല്‍ ആ​തി​ഥേ​യ​രാ​യ കൊ​ല്ല​വു​മു​ണ്ട്. മ​റ്റ് ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല ഇ​പ്ര​കാ​ര​മാ​ണ്: തൃ​ശൂ​ര്‍ 399, എ​റ​ണാ​കു​ളം 387, മ​ല​പ്പു​റം 385, ആ​ല​പ്പു​ഴ 368, തി​രു​വ​ന​ന്ത​പു​രം 364, കാ​സ​ര്‍​ഗോ​ഡ് 360, കോ​ട്ട​യം 352, വ​യ​നാ​ട് 342, പ​ത്ത​നം​തി​ട്ട 315, ഇ​ടു​ക്കി 297. ഇ​ന്ന് 24 വേ​ദി​ക​ളി​ലാ​യി 59 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. മി​മി​ക്രി, മോ​ണോ ആ​ക്ട്, നാ​ടോ​ടി നൃ​ത്തം, മൈം ​തു​ട​ങ്ങി​യ​വ​യാ​ണ് ശ്ര​ദ്ധേ​യ​മാ​യ ഇ​ന​ങ്ങ​ള്‍. ഇ​ന്ന് ന​ട​ക്കാ​നി​രു​ന്ന മി​മി​ക്രി മ​ത്സ​ര​ത്തി​ന്‍റേ​യും, മൂ​കാ​ഭി​ന​യ​ത്തി​ന്‍റേ​യും വേ​ദി​ക​ള്‍ പ​ര​സ്പ​രം മാ​റ്റി​യി​ട്ടു​ണ്ട്. പാ​ഠം പ​ഠി​ച്ചി​ല്ല, പു​ല​രി​യോ​ ളം വൈ​കി മ​ത്സ​ര​ങ്ങ​ൾ കൊ​ല്ലം: കോ​ഴി​ക്കോ​ട് എ​ല്ലാം സ​മ​യ​ത്തി​ന് ന​ട​ന്ന​പ്പോ​ൾ ക​ലാ​പ്രേ​മി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ആ​ശ്വ​സി​ച്ച​താ​ണ്. പ​ക്ഷേ കൊ​ല്ല​ത്ത് കാ​ര്യ​ങ്ങ​ൾ ത​കി​ടം മ​റി​ഞ്ഞു.…

Read More

കലോത്സവ വേദിയിലെ സന്തോഷ കാഴ്ച; പൊ​ള്ളു​ന്ന വെ​യി​ലി​ൽ ആ​ശ്വാ​സം പ​ക​ർ​ന്നു ത​ണ്ണീ​ർ കൂ​ജ​ക​ൾ

കൊ​ല്ലം: പ​ക​ൽ​ച്ചൂ​ടി​ൽ ഉ​രു​കി​യെ​ത്തു​ന്ന ക​ലാ​പ്രേ​മി​ക​ൾ​ക്കും മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും ആ​ശ്വാ​സം പ​ക​ർ​ന്ന് ക​ലോ​ത്സ​വ വേ​ദി​ക​ളി​ലെ ത​ണ്ണീ​ർ കൂ​ജ​ക​ൾ. എ​ല്ലാ വേ​ദി​ക​ളി​ലും കു​ടി​വെ​ള്ളം പ​ക​ർ​ന്നു ന​ൽ​കാ​ൻ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ​ക്കും ഗ്ലാ​സു​ക​ൾ​ക്കും പ​ക​രം മ​ണ്‍​കൂ​ജ​ക​ളും മ​ണ്‍ ഗ്ലാ​സു​ക​ളും മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ’ത​ണ്ണീ​ർ കൂ​ജ’ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മ​ണ്‍​പാ​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 500 മ​ണ്‍​കൂ​ജ​ക​ളും 250 മ​ണ്‍ ജ​ഗ്ഗു​ക​ളും 31 ഗ്ലാ​സു​ക​ളും കൊ​ല്ല​ത്ത് എ​ത്തി​ച്ചി​ട്ടു​ണ്ട്. പ​രി​പാ​ടി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മ​ണ്‍​പാ​ത്ര​ങ്ങ​ൾ പാ​ല​ക്കാ​ട് പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി​യി​ലു​ള്ള 40 മ​ണ്‍​പാ​ത്ര നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​ണ് എ​ത്തി​ച്ച​ത്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് പു​റ​മെ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം കൂ​ടി ല​ക്ഷ്യം വെ​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​യു​ന്നു. 62-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ അ​വേ​ശ​ത്തി​ലാ​ണ് കൊ​ല്ലം ജി​ല്ല​ക്കാ​ർ. നാ​ടി​നും നാ​ട്ട​ർ​ക്കും ഇ​ത് ഉ​ത്സ​വ​ക്കാ​ല​മാ​ണ്. നാ​ലു മു​ത​ൽ എ​ട്ടു​വ​രെ​യാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത്. ഇ​ന്ന് ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം ദി​ന​മാ​ണ്.  മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ന​ഗ​ര​ത്തി​ലെ 31 സ്കൂ​ളു​ക​ളി​ലാ​ണ്…

Read More

ഇക്കൊല്ലം കൊല്ലത്ത്…! സംസ്ഥാന സ്കൂൾ കലോത്സവം; ഒന്നാം സ്ഥാനത്ത് കോഴിക്കോട്

കൊ​ല്ലം: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്‌​സ​വ​ത്തി​ന്‍റെ ആ​ദ്യ​ദി​ന മ​ത്‌​സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ കോ​ഴി​ക്കോ​ട് 212 മു​ന്നി​ല്‍. 210 പോ​യിന്‍റു​മാ​യി തൃ​ശൂ​രും ക​ണ്ണൂ​രും തൊ​ട്ടു​പി​ന്നി​ലു​ണ്ട്. മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളാ​ണ് തൊ​ട്ട​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ല്‍. 199 പോ​യി​ന്‍റുമാ​യി ആ​തി​ഥേ​യ​രാ​യ കൊ​ല്ലം ആ​റാം സ്ഥാ​ന​ത്താ​ണ്. പ​ല മ​ത്സ​ര​ങ്ങ​ളും തു​ട​ങ്ങാ​ന്‍ വൈ​കി​യെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രിയും ക​ലോ​ത്സ​വ പ​ന്ത​ലി​ല്‍ ജ​ന​ത്തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. മത്സരങ്ങൾ പുലര്‍ച്ചെ രണ്ടുവരെ നീണ്ടു. സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന് 60 ഇ​ന​ങ്ങ​ള്‍ വേ​ദി​യി​ലെ​ത്തും. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ മോ​ഹി​നി​യാ​ട്ടം, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി നാ​ട​കം, നാ​ടോ​ടി നൃ​ത്തം, പൂ​ര​ക്ക​ളി, തി​രു​വാ​തി​ര, ഓ​ട്ട​ന്‍​തു​ള്ള​ല്‍, ക​ഥ​ക​ളി, ഭ​ര​ത​നാ​ട്യം, ചെ​ണ്ട​മേ​ളം, ബാ​ന്‍​ഡ്‌​മേ​ളം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന് വേ​ദി​ക​ളി​ലെ​ത്തും.

Read More

കലോത്സവത്തെ​ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ അ​വ​രു​ടെ മ​ത്സ​ര​മാ​യി കാ​ണ​രുത്; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓർമപ്പെടുത്തലുമായി മുഖ്യമന്ത്രി

കൊ​ല്ലം: കൗ​മാ​രക​ല​യു​ടെ ഉ​ത്സ​വ​ത്തെ അ​നാ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​ര ബോ​ധം ക​ലു​ഷി​ത​മാ​ക്ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മേ​ള​ക​ളെ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ അ​വ​രു​ടെ മ​ത്സ​ര​മാ​യി കാ​ണ​രു​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ആ​ശ്രാ​മം മൈ​താ​നി​യി​ലെ പ്ര​ധാ​ന വേ​ദി​യി​ൽ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ൽ​സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക എ​ന്ന​താ​ണ് പ​ര​മ പ്ര​ധാ​നം. കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ​യു​ണ്ടാ​ക​ണം. ഇ​ന്ന് പി​ന്നി​ൽ നി​ൽ​ക്കു​ന്ന​വ​ർ നാ​ളെ മു​ന്നി​ൽ എ​ത്തു​മെ​ന്ന ചി​ന്ത​യു​ണ്ടാ​ക​ണം. പ​രാ​ജ​യ​ത്തി​ൽ ത​ള​രാ​തെ സ​മ​ർ​പ്പ​ണ മ​നോ​ബ​ല​ത്തോ​ടെ​യും നി​ര​ന്ത​രസാ​ധ​ന​യും ഉ​ണ്ടാ​യാ​ൽ വേ​ഗം വി​ജ​യ​ത്തി​ൽ എ​ത്താ​ൻ സാ​ധി​ക്കും. മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ജോ​സ​ഫ് മു​ണ്ട​ശേ​രി​യാ​ണ് ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. സ്വ​ർ​ണക്കപ്പ് ഏ​ർ​പ്പെ​ടു​ത്തി​യ​ത് മ​ന്ത്രി ടി.​എം. ജേ​ക്ക​ബു​മാ​ണ്. ഇ​രു​വ​രെ​യും ഇ​ത്ത​രു​ണ​ത്തി​ൽ സ്മ​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വി​ജ​യം നേ​ടി​യ എ​ത്ര പേ​ർ ക​ലാ​സ​പ​ര്യ തു​ട​രു​ന്നു എ​ന്ന് എ​ല്ലാ​വ​രും പ​രി​ശോ​ധി​ക്ക​ണം. മ​ത്സ​ര​ങ്ങ​ൾ പോ​യി​ന്‍റ് നേ​ടാ​ൻ മാ​ത്ര​മു​ള്ള​താ​ണെ​ന്ന ചി​ന്ത ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി…

Read More