കേരളം കടുത്ത വാരാന്ത്യ നിയന്ത്രണത്തിലേക്ക് ! സ്വകാര്യ മേഖലയിലും വര്‍ക്ക് ഫ്രം ഹോം പ്രാത്സാഹിപ്പിക്കും; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ…

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.

ഈ ദിവസങ്ങളില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. ഇതുപ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരു ദിവസം പകുതി ജീവനക്കാര്‍ മാത്രം മതിയാകും.

സ്വകാര്യ മേഖലയിലും വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കും,ബീച്ചുകളിലും പാര്‍ക്കുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തും.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ അനുവദിക്കൂ,24ാം തീയതി ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കും.

വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തവര്‍ക്കു തടസമില്ല. വേനല്‍ക്കാല ക്യാംപുകള്‍ നടത്താന്‍ അനുവാദമില്ല.

ഹോസ്റ്റലുകളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം, കോവിഡ് നിയന്ത്രണത്തിന് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് തല കമ്മിറ്റികള്‍ക്ക് ചുമതല,സിഎസ്എല്‍ടിസികള്‍ വര്‍ധിപ്പിക്കും

അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക വാക്‌സിന്‍ വിതരണ ക്യാംപുകള്‍, എന്നും വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക അവലോകന യോഗങ്ങള്‍

വാക്‌സിന്‍ വിതരണം സുഗമമാക്കാന്‍ നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വാക്‌സിന്‍ വിതരണം നടത്തണം. ഓണ്‍ലൈനായി പരമാവധിപേര്‍ക്കു റജിസ്‌ട്രേഷന്‍ നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Related posts

Leave a Comment