മ​ല​ക്കം മ​റി​ഞ്ഞ് മ​ഞ്ജു; ഞെട്ടി ആരാധകരും


കു​ടും​ബ പ്രേ​ക്ഷ​ക​ര്‍​ക്കൊ​പ്പം യു​വ​പ്രേ​ക്ഷ​ക​രും ഒ​രു​പോ​ലെ ഇ​ഷ്ട​പ്പെ​ടു​ന്ന താ​ര​മാ​ണ് മ​ഞ്ജു വാ​ര്യ​ര്‍. മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ സ്വ​ന്തം ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​ർ. ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത് ന​ടി​യു​ടെ ഒ​രു സാ​ഹ​സി​ക രം​ഗ​ത്തി​ന്‍റെ വീ​ഡി​യോ​ ആണ്.

ഡ്യൂ​പ്പി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ സാ​ഹ​സി​ക​ത നി​റ​ഞ്ഞ രം​ഗം ചെ​യ്തി​രി​ക്കു​ക​യാ​ണ് മ​ഞ്ജു. ന​ടി​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ച​തു​ര്‍​മു​ഖ​ത്തി​ന്‍റെ സ​ക്‌​സ​സ് സോം​ഗി​ലാ​ണ് ഈ ​രം​ഗ​മു​ള്ള​ത്.ര​ണ്ട് ച​ങ്ങ​ല​ക​ളി​ല്‍ തൂ​ങ്ങി മു​ക​ളി​ലേ​ക്ക് പൊ​ങ്ങി മ​ല​ക്കം​മ​റി​യു​ന്ന മ​ഞ്ജു​വി​നെ​യാ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്.

ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​റി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്. ചെ​റി​യ ഫൈ​റ്റു​ക​ള്‍ സി​നി​മ​യി​ല്‍ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ര​യും സാ​ഹ​സി​ക​മാ​യ രം​ഗം മ​ഞ്ജു ചെ​യ്യു​ന്ന​ത്. മ​ഞ്ജു​വി​ന്‍റെ സാ​ഹ​സി​ക രം​ഗ​ത്തോ​ടൊ​പ്പം ത​ന്നെ ചി​ത്ര​ത്തി​ന്‍റെ സ​ക്‌​സ​സ് ഗാ​ന​വും സോ​ഷ്യ​ല്‍​ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്.​

വി​ധു പ്ര​താ​പും മി​ഥു​ന്‍ അ​ശോ​ക​നും ചേ​ര്‍​ന്നൊ​രു​ക്കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​ധു പ്ര​താ​പ് ത​ന്നെ​യാ​ണ്. കൂ​ടാ​തെ ഗാ​ന​ത്തി​ന്‍റെ റാ​പ്പ് വ​രി​ക​ള്‍ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് മ​ല​യാ​ളി റാ​പ്പ​റാ​യ ഇ​ന്ദു​ലേ​ഖ വാ​ര്യ​രാ​ണ്. മ​ഞ്ജു വാ​ര്യ​ര്‍, സ​ണ്ണി വെ​യ്ന്‍, അ​ല​ന്‍​സി​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല​ത്തു​ന്ന ച​തു​ര്‍ മു​ഖ​ത്തി​ന് മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ടെ​ക്നോ ഹൊ​റ​ര്‍ ചി​ത്ര​മാ​ണി​ത്. ര​ഞ്ജി​ത്ത് ക​മ​ല ശ​ങ്ക​റും, സ​ലീ​ല്‍ വി​യും ചേ​ര്‍​ന്നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഭ​യ​കു​മാ​ര്‍, അ​നി​ല്‍ കു​ര്യ​ന്‍ എ​ന്നി​വ​രാ​ണ് ച​തു​ര്‍ മു​ഖ​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

ജി​സ് ടോം​സ് മൂ​വി​യു​ടെ ബാ​ന​റി​ല്‍ മ​ഞ്ജു വാ​ര്യ​ര്‍ പ്രൊ​ഡ​ക്ഷ​ന്‍​സും ജി​സ് ടോം​സും, ജ​സ്റ്റി​ന്‍ തോ​മ​സും ചേ​ര്‍​ന്നാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങു​ന്ന മ​ഞ്ജു​വി​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്.

Related posts

Leave a Comment