കേ​ര​ളീ​യം ലോ​ഗോ ത​യാ​റാ​ക്കി​യ​ത് പ്ര​തി​ഫ​ലം വാ​ങ്ങാ​തെ; അ​സ​ത്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക് മ​റ്റ് പ​ല ല​ക്ഷ്യ​ങ്ങ​ൾ;​ ബോ​സ്‌കൃ​ഷ്‌ണ​മാ​ചാ​രി

ത​ല​സ്ഥാ​ന​ന​ഗ​രി​യി​ൽ ന​ട​ന്ന‘​കേ​ര​ളീ​യം’ പ​രി​പാ​ടി​യു​ടെ ലോ​ഗോ ത​യാ​റാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ബോ​സ് കൃ​ഷ്ണ​മാ​ചാ​രി. പ്ര​തി​ഫ​ലം വാ​ങ്ങാ​തെ​യാ​ണ് ലോ​ഗോ ത​യ്യാ​റാ​ക്കി​യ​തെ​ന്ന് ബോ​സ് കൃ​ഷ്ണ​മാ​ചാ​രി പ​റ​യു​ന്നു. വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക് മ​റ്റ് പ​ല ഉ​ദ്ദേ​ശ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…
ന​മ​സ്കാ​രം… കേ​ര​ളീ​യ​ത്തി​ന്‍റെ ലോ​ഗോ ത​യ്യാ​റാ​ക്കാ​ന്‍ ത​നി​ക്ക് ഏ​ഴ് കോ​ടി രൂ​പ ല​ഭി​ച്ചു എ​ന്നൊ​രു പ്ര​ച​ര​ണം സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി ന​ട​ക്കു​ന്നു​ണ്ട്.

അ​ല്‍​പ്പം മു​മ്പാ​ണ് ഒ​രു അ​ഭ്യു​ദ​യ​കാം​ക്ഷി ഇ​ക്കാ​ര്യം ത​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യ​ത്. ഈ ​പ്ര​ച​ര​ണം ശ​രി​യി​ല്ല. വാ​സ്ത​വ വി​രു​ദ്ധ​മാ​ണ്. കേ​ര​ളീ​യ​ത്തി​ന്‍റെ ലോ​ഗോ ത​യ്യാ​റാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ താ​ത്പ​ര്യ​മു​ള്ള​വ​രി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ കേ​ര​ളീ​യം വി​ഭാ​വ​നം ചെ​യ്യു​ന്ന സ​ന്ദേ​ശം, ല​ഭി​ച്ച ലോ​ഗോ​ക​ളി​ല്‍ പ്ര​തി​ഫ​ലി​ക്കാ​ത്ത​തി​നാ​ല്‍ ലോ​ഗോ ത​യ്യാ​റാ​ക്കാ​ന്‍ ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​റ്റ രാ​ത്രി കൊ​ണ്ടാ​ണ് കേ​ര​ളീ​യ​ത്തി​ന്‍റെ ലോ​ഗോ ത​യ്യാ​റാ​ക്കി​യ​ത്.

അ​തി​ന് പ്ര​തി​ഫ​ലം വാ​ങ്ങി​യി​ട്ടി​ല്ല. വാ​സ്ത​വം ഇ​താ​യി​രി​ക്കെ, വ​ന്‍ തു​ക പ്ര​തി​ഫ​ലം കൈ​പ്പ​റ്റി എ​ന്ന അ​സ​ത്യ പ്ര​ച​ര​ണ​വു​മാ​യി ചി​ല​ര്‍ രം​ഗ​ത്തെ​ത്തി​യ​തി​ന് പി​ന്നി​ല്‍ ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളു​ണ്ട്.

ഇ​ത് പ​ല​രും ഷെ​യ​ര്‍ ചെ​യ്യു​ന്ന​തും ശ്ര​ദ്ധ​യി​ല്‍ പെ​ട്ടു. ഇ​ത്ത​ര​ത്തി​ലു​ള്ള അ​സ​ത്യം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ല്‍ നി​ന്നും മാ​റി നി​ല്‍​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ത്ഥി​ക്കു​ന്നു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment