കെ​വി​ൻ കേസിൽ ഇ​രു​പ​ത്തി​യെ​ട്ടാം സാ​ക്ഷി കൂ​റു​മാ​റിയപ്പോൾ ഗാന്ധിനഗറിലെ തട്ടുകടക്കാരൻ ഒന്നാം പ്രതിയുൾപ്പെടെ 12 പേരെ തിരിച്ചറിഞ്ഞു

കോ​ട്ട​യം: കെ​വി​ൻ കൊ​ല​ക്കേ​സി​ൽ ഇ​രു​പ​ത്തി​യെ​ട്ടാം സാ​ക്ഷി കൂ​റു​മാ​റി. അ​ബി​ൻ പ്ര​ദീ​പാ​ണ് കൂ​റു​മാ​റി​യ​ത്. പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് മൂ​ല​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ​തെ​ന്നും അ​ബി​ൻ കോ​ട്ട​യം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

കെ​വി​നെ ത​ട്ടി​കൊ​ണ്ട് പോ​കു​ന്ന​തു​ൾ​പ്പെ​ടെ അ​റി​ഞ്ഞി​രു​ന്നെ​ന്നാ​ണ് അ​ബി​ൻ ആ​ദ്യം മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്. അ​ക്ര​മ​ത്തി​നു​പ​യോ​ഗി​ച്ച വാ​ൾ ഒ​ളി​പ്പി​ക്കു​ന്ന​ത് ക​ണ്ട​താ​യും അ​ബി​ൻ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യം ര​ഹ​സ്യ​മൊ​ഴി​യാ​യും ന​ൽ​കി​യി​രു​ന്നു. ഈ ​മൊ​ഴി​യാ​ണ് വി​ചാ​ര​ണ​യ്ക്കി​ടെ മാ​റ്റി​പ്പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം കേ​സി​ൽ ഒ​ന്നാം പ്ര​തി ഉ​ൾ​പ്പ​ടെ പ​ന്ത്ര​ണ്ട് പ്ര​തി​ക​ളെ ഗാ​ന്ധി​ന​ഗ​റി​ലെ ത​ട്ടു​ക​ട ജീ​വ​ന​ക്കാ​ര​ൻ ബി​ജു തി​രി​ച്ച​റി​ഞ്ഞു. ചാ​ക്കോ​യും മൂ​ന്നാം പ്ര​തി​യും ഒ​ഴി​കെ​യു​ള്ള​വ​ർ മേ​യ് 27 ന് ​പു​ല​ർ​ച്ചെ ത​ട്ടു​ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യെന്നാണ് മൊ​ഴി. ത​ട്ടു​ക​ട​യി​ൽ ഇ​തി​നി​ടെ പ്ര​തി​ക​ളു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യെ​ന്നും ഷാ​നു ചാ​ക്കോ​യാ​ണ് പ​ണം ന​ൽ​കി​യ​തെ​ന്നും ബി​ജു കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

കെ​വി​നു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷം നീ​നു താ​മ​സി​ച്ച ഹോ​സ്റ്റ​ലി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ൻ ബെ​ന്നി ജോ​സ​ഫും കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. കെ​വി​നും മു​ഖ്യ​സാ​ക്ഷി അ​നീ​ഷു​മാ​ണ് നീ​നു​വി​നെ ഹോ​സ്റ്റ​ലി​ൽ എ​ത്തി​ച്ച​തെ​ന്നും ഒ​രു വ​ർ​ഷം താ​മ​സ സൗ​ക​ര്യം വേ​ണ​മെ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്നും ബെ​ന്നി കോ​ട​തി​യെ അ​റി​യി​ച്ചു.

Related posts