മു​​ങ്ങി​​മ​​രി​​ക്കു​ന്ന​തും മു​​ക്കി​​ക്കൊ​​ല്ലു​​ന്ന​​തും എ​ളു​പ്പം തി​​രി​​ച്ച​​റി​​യാ​നാ​വി​ല്ല! കെവിന്‍റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു പരിശോധന നടത്തും

കോ​​ട്ട​​യം: കെ​​വി​​ൻ പി. ​ജോ​സ​ഫി​ന്‍റേ​തു മുങ്ങി​​മ​​ര​​ണ​​മാ​​ണോ​​യെ​​ന്നു ഉ​​റ​​പ്പി​​ക്കാ​​ൻ തെ​ന്മ​​ല ചാ​​ലി​​യ​​ക്ക​​ര​​യി​​ലെ പു​​ഴ​​യി​​ൽ കെ​​വി​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ സ്ഥ​ല​ത്തു മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങു​ന്ന സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും.

സം​​ഭ​​വം കൊ​​ല​​പാ​​ത​​ക​​മാ​​കാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ളെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണ​​സം​​ഘം മെ​​ഡി​​ക്ക​​ൽ ബോ​​ർ​​ഡി​​നോ​​ടു നി​​ർ​​ദേ​​ശം ആ​​വ​​ശ്യ​​പ്പെ​​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ മെ​​ഡി​​ക്ക​​ൽ ബോ​​ർ​​ഡ് യോ​​ഗ​ത്തി​ന്‍റേ​താ​ണു തീ​രു​മാ​നം. മു​​ങ്ങി​​മ​​രി​​ക്കു​ന്ന​തും മു​​ക്കി​​ക്കൊ​​ല്ലു​​ന്ന​​തും എ​ളു​പ്പം തി​​രി​​ച്ച​​റി​​യാ​നാ​വി​ല്ല. ഇ​​തു​​കൊ​​ണ്ടാ​​ണു പ​രി​ശോ​ധ​ന ന​ട​ത്താ​ൻ മെ​​ഡി​​ക്ക​​ൽ ബോ​​ർ​​ഡ് തീ​​രു​​മാ​​നി​​ച്ച​​ത്.

തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു ചേ​​ർ​​ന്ന ബോ​​ർ​​ഡ് യോ​​ഗ​​ത്തി​​ൽ മ​​ര​​ണം സം​​ബ​​ന്ധി​​ച്ച് അ​​ന്തി​​മ നി​​ഗ​​മ​​ന​​ത്തി​​ൽ എ​​ത്തി​​ച്ചേ​​രാ​​ൻ ക​​ഴി​​ഞ്ഞി​​രു​ന്നി​ല്ല. അ​​തേ​​സ​​മ​​യം കെ​​വി​​ൻ ഓ​​ടി​​പ്പോ​​യെ​​ന്ന മൊ​​ഴി​​യി​​ൽ ഉ​​റ​​ച്ചു​​നി​​ൽ​​ക്കു​​ക​​യാ​​ണ് പ്ര​​തി​​ക​​ൾ.

Related posts