മൂ​ന്ന് സ​ഹോ​ദ​രി​മാ​ർ ചേ​ർ​ന്ന് ഇ​ന്ത്യ​ൻ കോ​വി​ഡ് റി​ലീ​ഫ് സ​മാ​ഹ​രി​ച്ച​ത് 280,000 ഡോ​ള​ർ! പ്രേ​ത്സാ​ഹനവുമായി നിരവധിപ്പേര്‍ രംഗത്ത്‌

ന്യൂ​ജേ​ഴ്സി: പ​തി​ന​ഞ്ചു വ​യ​സു പ്രാ​യ​മു​ള്ള മു​ന്ന് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​ഹോ​ദ​രി​മാ​ർ ചേ​ർ​ന്ന് ഇ​ന്ത്യ​യി​ലെ കോ​വി​ഡ് റി​ലീ​ഫ് ഫ​ണ്ടി​നു​വേ​ണ്ടി സ​മാ​ഹ​രി​ച്ച​ത് 280,000 ഡോ​ള​ർ.

ന്യൂ​ജേ​ഴ്സി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലി​റ്റി​ൽ മെ​ന്‍റേഴ്സ് എ​ന്ന നോ​ണ്‍ പ്രൊ​ഫി​റ്റ് സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​രാ​ണ് ഈ ​മൂ​ന്ന് സ​ഹോ​ദ​രി​മാ​ർ.

ഇ​ന്ത്യ​യു​ടെ ഇ​ന്ന​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തെ ത​ര​ണം ചെ​യ്യു​വാ​ൻ ഞ​ങ്ങ​ൾ ജ​ന​ങ്ങ​ളോ​ട് സ​മാ​ഹ​രി​ച്ച​താ​ണ് ഈ ​തു​ക​യെ​ന്നും, ഓ​ക്സി​ജ​ൻ, വാ​ക്സി​ൻ എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി ഇ​ന്ത്യ​യി​ൽ ല​ഭി​ക്കു​ന്ന​തി​നാ​ണ് ഈ ​തു​ക ഉ​പ​യോ​ഗി​ക്കു​ക​യെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

മേ​യ് മൂ​ന്നാ​ണ് ഇ​വ​രു​ടെ ഫ​ണ്ട് രൂ​പീ​ക​ര​ണ​വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

പ​ഠി​ക്കു​ന്ന സ്കൂ​ളി​ലെ കു​ട്ടി​ക​ളൂ​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ, സ​ഹ​പാ​ഠി​ക​ൾ എ​ന്നി​വ​ർ നി​ർ​ലോ​ഭ​മാ​യി ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്ത​താ​യി ഇ​വ​ർ പ​റ​ഞ്ഞു.

ലി​റ്റി​ൽ മെ​ന്‍റേഴ്സ് എ​ന്ന സം​ഘ​ട​ന കോ​സ്റ്റ​റി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ തു​ട​ങ്ങി രാ​ജ്യ​ങ്ങ​ലി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഓ​ക്സി​ജ​ൻ കോണ്‍സെന്‍ട്രേറ്ററുകള്‍, വെന്‍റിലേറ്ററുകൾ എ​ന്നി​വ​യും ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്ക് ക​യ​റ്റി​യ​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​ക​രി​ച്ച​താ​യും സ​ഹോ​ദ​രി​മാ​ർ പ​റ​ഞ്ഞു.

അ​നേ​ക​ർ​ക്ക് മാ​തൃ​ക​യാ​യ ഈ ​കു​ട്ടി​ക​ളെ പ്രേ​ത്സാ​ഹി​പ്പി​ക്കു​വാ​ൻ നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment