കെ​വി​ന്‍റെ കൊ​ല​പാ​ത​കം; കേ​സ് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച​ത് എ​എ​സ്ഐ ബി​ജു​വെന്ന് കണ്ടെത്തിൽ; എ​എ​സ്ഐയ്ക്ക് സസ്പെൻഷൻ

തി​രു​വ​ന​ന്ത​പു​രം: കെ​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗാ​ന്ധി​ന​ഗ​ർ എ​എ​സ്ഐ ബി​ജു​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. കേ​സ് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച​ത് ബി​ജു​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. രാ​ത്രി​യി​ൽ ബി​ജു​വി​നൊ​പ്പം പ​ട്രോ​ളിം​ഗി​നു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ജീ​പ്പ് ഡ്രൈ​വ​റെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു.

ഷാ​നു​വി​നെ ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ പ​ട്രോ​ളിം​ഗി​നി​ടെ എ​എ​സ്ഐ പി​ടി​കൂ​ടി​യി​രു​ന്നു. ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ‌ കാ​റി​ൽ ചെ​റു​പ്പ​ക്കാ​രെ ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ബി​ജു ത​ട​ഞ്ഞു​വ​ച്ച​തി​നു ശേ​ഷം വി​ട്ട​യ​ച്ചു. കൈ​ക്കൂ​ലി വാ​ങ്ങി​യാ​ണ് ഷാ​നു​വി​നെ​യും സം​ഘ​ത്തെ​യും വി​ട്ട​യ​ച്ച​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ബി​ജു അ​റി​യി​ക്കു​ക​യും ചെ​യ്തി​ല്ല.

Related posts