ഐസിസി ലോക ഇലവനെ അഫ്രീദി നയിക്കും

ലണ്ടൻ: വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ഏക ട്വന്‍റി-20 മത്സരത്തിനുള്ള ലോക ഇലവനെ മുൻ പാക്കിസ്ഥാൻ നായകൻ ഷാഹിദ് അഫ്രീദി നയിക്കും. ടീമിനെ നയിക്കേണ്ടിയിരുന്ന ഇംഗ്ലണ്ട് താരം ഇയാൻ മോർ‌ഗന് പരിക്കേറ്റതിനേത്തുടർന്നാണ് അഫ്രീദിയെ നായകനായി തെരഞ്ഞെടുത്തത്. ഇംഗ്ലണ്ടിന്‍റെ തന്നെ സാം ബില്ലിംഗ്സാണ് മോർഗന് പകരക്കാരനായി ലോക ഇലവനിൽ സ്ഥാനംപിടിച്ചത്. വ്യാഴാഴ്ചയാണ് മത്സരം നടക്കുന്നത്.

പരിക്കേറ്റ മോർഗന് ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് ഏകദിനങ്ങൾ അടങ്ങിയ പരമ്പരയിലെ സന്നാഹ മത്സരങ്ങൾ നഷ്ടമായേക്കുമെന്നാണ് സൂചന. മറ്റ് മത്സരങ്ങളിൽ കളിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് ടീം അധികൃതർ അറിയിച്ചു.

Related posts