ഘാ​​ന കോ​​ച്ച് പു​​റ​​ത്ത്

അ​ക്ര (ഘാ​ന): ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ലേ​ക്കു​ള്ള ദി​ന​ങ്ങ​ള്‍ കൊ​ഴി​യു​ന്ന​തി​നി​ടെ, ദേ​ശീ​യ ടീം ​കോ​ച്ച് ഓ​ട്ടോ അ​ഡോ​യെ ഘാ​ന ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പു​റ​ത്താ​ക്കി. ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഇ​ന്ന​ലെ​യാ​ണ് ഇ​ക്കാ​ര്യം ഘാ​ന ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ച​ത്.

ജ​ര്‍​മ​നി​ക്ക് എ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ 2-1നു ​പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഓ​ട്ടോ അ​ഡോ​യെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യി ക​ളി​ച്ച നാ​ല് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ലും ഘാ​ന പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ഡോ​യു​ടെ സ്ഥാ​നം തെ​റി​ച്ച​ത്.

ജ​പ്പാ​നോ​ടും (2-0) ദ​ക്ഷി​ണ​കൊ​റി​യ​യോ​ടും (1-0) ഓ​സ്ട്രി​യ​യോ​ടും (5-1) ഘാ​ന പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഓ​ട്ടോ​യു​ടെ ശി​ക്ഷ​ണ​ത്തി​ല്‍ ഘാ​ന ര​ണ്ട് 34 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു. 12 ജ​യം, എ​ട്ട് സ​മ​നി​ല, 14 തോ​ല്‍​വി എ​ന്ന​താ​ണ് മ​ത്സ​ര ഫ​ലം.

2022ല്‍ ​ഘാ​ന കോ​ച്ചാ​യ ഓ​ട്ടോ അ​ഡോ, 2024 മു​ത​ലാ​ണ് നി​ല​വി​ലെ ടേം ​ആ​രം​ഭി​ച്ച​ത്. ലോ​ക​ക​പ്പി​ല്‍ ഗ്രൂ​പ്പ് എ​ല്ലി​ല്‍ ഇം​ഗ്ല​ണ്ട്, ക്രൊ​യേ​ഷ്യ, പാ​ന​മ ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് ഘാ​ന. പാ​ന​മ​യ്ക്ക് എ​തി​രേ ജൂ​ണ്‍ 18നാ​ണ് ലോ​ക​ക​പ്പി​ല്‍ ഘാ​ന​യു​ടെ ആ​ദ്യ മ​ത്സ​രം.

Related posts

Leave a Comment