പരാതി പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയും! സ്കൂ​ളി​ലെ പീ​ഡ​ന ശ്ര​മം ന​ട​ന്ന​താ​യി പ​രാ​തി ന​ൽ​കി​യ വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ട് ആ​ക്ര​മി​ച്ചു; അമ്മ ഉ​ൾ​പ്പ​ടെ നാ​ലു​പേ​രെ തല്ലിച്ചതച്ചു

കാ​യം​കു​ളം: സ്കൂ​ളി​ൽ പീ​ഡ​ന​ശ്ര​മം ന​ട​ന്ന​താ​യി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം. കു​ട്ടി​യു​ടെ മാ​താ​വും പി​താ​വും ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ​ക്ക് ക്രൂ​ര​മാ​യി മ​ർ​ദ്ദ​ന​മേ​റ്റു. ഇ​വ​രെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​യു​ടെ മാ​താ​വ്, പി​താ​വ്, മാ​താ​വി​ന്‍റെ അ​ച്ഛ​ൻ, അ​മ്മ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. പ​ത്തോ​ളം വ​രു​ന്ന സം​ഘം ഭീ​ഷ​ണി മു​ഴ​ക്കി എ​ത്തു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് മാ​താ​വ് രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പ​രാ​തി പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് വ​ന്ന​വ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ചെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഈ ​സ​മ​യം കു​ട്ടി​യും അ​ടു​ത്തു​ണ്ടാ​യി​രു​ന്നു. ആ​ക്ര​മ​ണം ക​ണ്ട് ഭ​യ​ന്ന് നി​ല​വി​ളി​ച്ച മ​ക​ൾ വീ​ടി​നു​ള്ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. മ​ക​ളി​പ്പോ​ൾ ഭ​യ​ന്നു ക​ര​യു​ക​യാ​ണെ​ന്നും അ​വ​ളെ ബ​ന്ധു​വീ​ട്ടി​ലാ​ക്കി​യെ​ന്നും മാ​താ​വ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ഓ​ച്ചി​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ സം​ഭ​വം ന​ട​ന്ന കാ​യം​കു​ള​ത്തെ സ്കൂ​ളി​ൽ ര​ക്ഷാ​ക​ർ​തൃ സ​മി​തി വി​ളി​ച്ചു​കൂ​ട്ടി​യി​രു​ന്നു. കാ​യം​കു​ളം എ​സ് ഐ ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം. പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പി​ടി​എ യോ​ഗ​ത്തി​ൽ പോ​ലീ​സ് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി. ഇ​തി​നു ശേ​ഷ​മാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

പി​ടി​എ യോ​ഗം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​രു​ന്പോ​ൾ ഒ​രു കാ​ർ പി​ന്തു​ട​ർ​ന്ന​താ​യും കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​തി​നി​ട​യി​ൽ പീ​ഡ​ന ശ്ര​മം ന​ട​ന്ന് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ത്ത പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​രേ​ന്ദ്ര​നാ​ണ് കാ​യം​കു​ളം ഡി​വൈ​എ​സ്പി യോ​ട് അ​ടി​യ​ന്തി​ര​മാ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. കാ​യം​കു​ളം സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​പ്പോ​ൾ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts