തൊ​ഴി​ലാ​ളി കി​ണ​റി​നു​ള്ളി​ൽ അ​ക​പ്പെ​ട്ടു ; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ഫ​യ​ർ ഫോ​ഴ്സും കു​ടു​ങ്ങി

kinar

പി​റ​വം: കി​ണ​ർ ന​ന്നാ​ക്കു​ന്ന​തി​നി​ടെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ തൊ​ഴി​ലാ​ളി​യെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും കിണറിനു​ള്ളി​ൽ അ​ക​പ്പെ​ട്ടു. ശു​ദ്ധ​വാ​യു ല​ഭി​ക്കാ​ത്ത​തു​മൂ​ലം അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യും പി​ന്നീ​ട് വ​ല​യി​ൽ ക​യ​റ്റി ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കി​ണ​ർ ന​ന്നാ​ക്കാ​ൻ ഇ​റ​ങ്ങി​യ മ​ര​ങ്ങാ​ട്ടു​പി​ള്ളി സ്വ​ദേ​ശി പ​ഴ​യ​മാ​ക്കി​ൽ കെ.​വി. ജോ​ണി(52)​നെ പി​റ​വം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളെ ര​ക്ഷി​ക്കാ​ൻ കി​ണ​റ്റി​ലി​റ​ങ്ങി​യ ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബാ​ബു, അ​ബ്ദു​ൾ​സ​ലാം എ​ന്നി​വ​ർ​ക്ക് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം വി​ട്ട​യ​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ പാ​ന്പാ​ക്കു​ട പ​ഞ്ചാ​യ​ത്തി​ലെ ഓ​ണ​ക്കൂ​റി​ലാ​ണ് സം​ഭ​വം. കി​ണ​ർ തേ​കി ന​ന്നാ​ക്കി​ക്കൊ​ടു​ക്കു​ന്ന ജോ​ണ്‍ രാ​വി​ലെ 7.30ന് ​ഇ​വി​ടെ​യു​ള്ള ഒ​രു വീ​ട്ടി​ലെ കി​ണ​ർ ശു​ചി​യാ​ക്കി​യി​രു​ന്നു. ഇ​തി​നു ശേ​ഷം സ​മീ​പ​ത്തെ ചെ​മ്മ​നാ​ട്ടു​വീ​ട്ടി​ലെ കി​ണ​റ്റി​ലി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ശു​ദ്ധ​വാ​യു ല​ഭി​ക്കാ​ത്തു​മൂ​ലം അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഉ​ട​നെ ക​ര​യി​ലു​ണ്ടാ​യി​രു​ന്ന വീ​ട്ടു​ട​മ​യോ​ട് വി​വ​രം പ​റ​ഞ്ഞ​പ്പോ​ൾ ക​യ​റി​പ്പോ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. മു​ക​ളി​ലേ​ക്ക് ക​യ​റു​ന്നി​തി​നി​ടെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ജോ​ണ്‍ കി​ണ​റി​നു​ള്ളി​ലെ വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് പി​റ​വ​ത്തു​നി​ന്ന് എ​ത്തി​യ ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ര​ണ്ടു പേ​ർ വ​ല​യു​മാ​യി കി​ണ​റ്റി​ലേ​ക്ക് ഇ​റ​ങ്ങി​യാ​ണ് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് മു​ക​ളി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​വ​ർ​ക്കും അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു. മു​ക​ളി​ൽ നി​ന്നു വീ​ണ്ടും വ​ല കി​ണ​റ്റി​ലേ​ക്ക് ഇ​ട്ടു​കൊ​ടു​ത്ത് ഇ​വ​രും ഇ​തി​നു​ള്ളി​ൽ കി​ട​ന്നാ​ണ് മു​ക​ളി​ലെ​ത്തി​യ​ത്.

50 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​ർ ശു​ചി​യാ​ക്കി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ന്ന് ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഫ​യ​ർ​മാ​ൻ പി.​ആ​ർ. ബാ​ല​ൻ, ഏ​ബ്രാ​ഹം പു​ന്നൂ​സ്, കെ.​ആ​ർ. രാ​ഗേ​ഷ്, ബി. ​അ​ൻ​സ​ർ, ജെ.​എം. ജോ​യി എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts