യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്: കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​മാ​യി റെ​യി​ൽ​വേ

കൊ​ല്ലം: യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി റെ​യി​ൽ​വേ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ ക​ന്യാ​കു​മാ​രി – ചെ​ന്നൈ എ​ഗ്മോ​ർ റൂ​ട്ടി​ൽ നാ​ളെ സൂ​പ്പ​ർ ഫാ​സ്റ്റ് സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തും. ഈ ​വ​ണ്ടി നാ​ളെ രാ​വി​ലെ 8.30 ന് ​ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് പു​റ​പ്പെ​ടും. തി​രി​കെ അ​ഞ്ചി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന്ന് ചെ​ന്നൈ എ​ഗ്മോ​റി​ൽ നി​ന്ന് ക​ന്യാ​കു​മാ​രി​ക്കും സ​ർ​വീ​സ് ന​ട​ത്തും.

കോ​യ​മ്പ​ത്തൂ​ർ -ചെ​ന്നൈ എ​ഗ്മോ​ർ സൂ​പ്പ​ർ ഫാ​സ്റ്റ് സ്പെ​ഷ​ൽ നാ​ളെ രാ​ത്രി 11.30 ന് ​കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ടും. അ​ഞ്ചി​ന് രാ​വി​ലെ പ​ത്തി​ന് തി​രി​കെ ചെ​ന്നൈ എ​ഗ്മോ​റി​ൽ നി​ന്ന് കോ​യ​മ്പ​ത്തൂ​രി​നും സ​ർ​വീ​സ് ന​ട​ത്തും. ടാ​റ്റാ ന​ഗ​ർ – എ​റ​ണാ​കു​ളം റൂ​ട്ടി​ൽ വീ​ണ്ടും പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ ഓ​ടി​ക്കാ​ൻ തെ​ക്ക് കി​ഴ​ക്ക​ൻ റെ​യി​ൽ​വേ​യും തീ​രു​മാ​നി​ച്ചു.
അ​ഞ്ച്, 12 തീ​യ​തി​ക​ളി​ൽ ടാ​റ്റാ ന​ഗ​റി​ൽ നി​ന്ന് രാ​വി​ലെ 5.15 ന് ​പു​റ​പ്പെ​ടു​ന്ന വ​ണ്ടി മൂ​ന്നാം ദി​വ​സം പു​ല​ർ​ച്ചെ 1.55 ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും.

തി​രി​കെ എ​റ​ണാ​കു​ള​ത്ത് നി​ന്ന് ടാ​റ്റാ ന​ഗ​റി​ലേ​യ്ക്കു​ള്ള സ​ർ​വീ​സ് എ​ട്ട്, 15 തീ​യ​തി​ക​ളി​ലാ​ണ്. എ​റ​ണാ​കു​ള​ത്ത് നി​ന്ന് രാ​വി​ലെ 7.15 ന് ​സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ൻ മൂ​ന്നാം ദി​വ​സം രാ​വി​ലെ 4.35 ന് ​ടാ​റ്റാ​ന​ഗ​റി​ൽ എ​ത്തും. ഏ​സി ടൂ​ട​യ​ർ – അ​ഞ്ച്, ഏ​സി ത്രീ​ട​യ​ർ – മൂ​ന്ന്, ഏ​സി ത്രീ​ട​യ​ർ എ​ക്ക​ണോ​മി – ഏ​ഴ്, സ്ലീ​പ്പ​ർ ക്ലാ​സ് – ര​ണ്ട്, ജ​ന​റ​ൽ സെ​ക്ക​ൻ​ൻ​ഡ് ക്ലാ​സ്-​ഒ​ന്ന്, അം​ഗ​പ​രി​മി​ത​ർ – ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ. പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ.

Related posts

Leave a Comment