ഭാഗ്യം ആരും കണ്ടില്ല നൈസായി സ്ഥലം കാലിയാക്കിയേക്കാം ! ‘നീ തീര്‍ന്നെടാ തീര്‍ന്നു ‘എന്ന ഭാവത്തില്‍ രാജവെമ്പാല; ‘വിടില്ല ഞാന്‍’ എന്ന വിധത്തില്‍ കുരങ്ങനും; വീഡിയോ വൈറലാകുന്നു…

രാജവെമ്പാലയും കുരങ്ങനും ഏറ്റുമുട്ടിയാല്‍ ആരു ജയിക്കും. നിസംശയം ആളുകള്‍ പറയും രാജവെമ്പാലയെന്ന്. ഉഗ്രവിഷമുള്ള ഭീമന്‍ പാമ്പിന്റെയടുത്ത് കുരങ്ങന്‍ എങ്ങനെ രക്ഷപ്പെടാന്‍.

ഇത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുരങ്ങനെ കൊന്നു തള്ളുമെന്ന വാശിയില്‍ പത്തി വിടര്‍ത്തി നില്‍ക്കുകയാണ് രാജവെമ്പാല.

എന്നാല്‍ വിടാന്‍ ഒരുക്കമില്ലാത്ത മട്ടിലാണ് കുരങ്ങന്‍. കീഴടക്കിയ ശേഷമേ തിരിച്ചുപോകുകയുള്ളൂ എന്ന ഭാവത്തില്‍ കുരങ്ങന്‍ തുടര്‍ച്ചയായി ആക്രമിക്കുകയാണ്.

അവസാനം യുദ്ധത്തില്‍ കുരങ്ങന്‍ വിജയിക്കുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്. പത്തി താഴ്ത്തി രക്ഷപ്പെടാനുളള ശ്രമത്തിലാണ് രാജവെമ്പാല.

നിരവധി തവണയാണ് പാമ്പ് കൊത്താന്‍ ശ്രമിച്ചത്. എന്നാല്‍ വിദഗ്ധമായി കുരങ്ങന്‍ ഒഴിഞ്ഞുമാറി. അതിനിടെ പാമ്പിന്റെ ചുറ്റും വട്ടം കറങ്ങി പാമ്പിനെ ആക്രമിക്കാനും കുരങ്ങന്‍ ശ്രമിക്കുന്നുണ്ട്.

എന്തായാലും തന്റെ തോല്‍വി ആരും കണ്ടില്ലെന്ന ഭാവത്തില്‍ രാജവെമ്പാല നൈസായി മുങ്ങിയെന്നത് പരമാര്‍ത്ഥം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റാണ്.

Related posts

Leave a Comment