കി​സാ​ന്‍ സ​മ്മാ​ന്‍ നി​ധി​: അ​പേ​ക്ഷ ന​ല്‍​കു​ന്ന​തി​ന് പ്ര​ത്യേ​കം സ​മ​യ​പ​രി​ധി ഇ​ല്ല; കർഷകർ കൃഷിസ്ഥലം സ്ഥിതിചെയ്യുന്ന  പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​ഭ​വ​നി​ല്‍ അപേക്ഷ നൽകണം

തിരുവനന്തപുരം: ചെ​റു​കി​ട നാ​മ​മാ​ത്ര ക​ര്‍​ഷ​ക​ര്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ പ്ര​ധാ​ന്‍​മ​ന്ത്രി കി​സാ​ന്‍ സ​മ്മാ​ന്‍ നി​ധി​യി​ലേ​ക്ക് ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ ന​ല്‍​കു​ന്ന​തി​ന് പ്ര​ത്യേ​കം സ​മ​യ​പ​രി​ധി ഇ​ല്ല എ​ന്ന് കൃ​ഷി​വ​കു​പ്പു​മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍ അ​റി​യി​ച്ചു.

പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ത്ഘാ​ട​നം 24 ന് ​രാ​വി​ലെ 10 മ​ണി​യ്ക്ക് കോ​ട്ട​യം ത​ല​യാ​ഴ​ത്തു​വ​ച്ച് കൃ​ഷി​വ​കു​പ്പു​മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ്വ​ഹി​ക്കു​ന്ന​താ​ണ്. ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ക​ര്‍​ഷ​ക​ര്‍ സ്വ​ന്തം കൃ​ഷി​സ്ഥ​ലം സ്ഥി​തി​ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​ഭ​വ​നി​ല്‍ പൂ​രി​പ്പി​ച്ച് ന​ല്‍​കാ​വു​ന്ന​താ​ണ്.

ക​ര്‍​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക​യും ക​ര്‍​ഷ​ക ഡാ​റ്റാ ബാ​ങ്കി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന മൊ​ബൈ​ല്‍ ന​മ്പ​രി​ലേ​ക്ക് സ​ന്ദേ​ശം ല​ഭി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്. 1.12.2018 മു​ത​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കും.

ക​ര്‍​ഷ​ക കു​ടും​ബ​ങ്ങ​ള്‍​ക്ക് പ്ര​തി​വ​ര്‍​ഷം 6000 രൂ​പ നാ​ല് മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ മൂ​ന്ന് തു​ല്യ ഗ​ഡു​ക്ക​ളാ​യി അ​ക്കൗ​ണ്ടി​ല്‍ ല​ഭി​ക്കും. 2018-19 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ആ​ദ്യ​ഗ​ഡു (2000 രൂ​പ) വി​ന്‍റെ കാ​ലാ​വ​ധി 1.12.2018 മു​ത​ല്‍ 31.3.2019 വ​രെ​യാ​ണ്. ഈ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്ക് അഞ്ച് ദി​വ​സം ക​ഴി​ഞ്ഞ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് തു​ക ട്രാ​ന്‍​സ്ഫ​ര്‍ ആ​യി ല​ഭി​ക്കു​ന്ന​താ​യി​രി​ക്കും.

രണ്ട് ഹെ​ക്ട​റി​ല്‍ ക​വി​യാ​ത്ത കൃ​ഷി​ഭൂ​മി​യു​ള്ള കു​ടും​ബ​ത്തി​ന് ആ​നു​കൂ​ല്യ​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ട്. ക​ര്‍​ഷ​ക​ന്‍, അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ, അ​വ​രു​ടെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് കു​ടും​ബം. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ലാ​ന്‍റ് റി​ക്കാ​ര്‍​ഡ് പ്ര​കാ​രം 1.2.2019 ലെ ​കൈ​വ​ശ ഭൂ​മി​യു​ടെ രേ​ഖ​ക​ളാ​ണ് സ്ഥ​ല​പ​രി​ധി ക​ണ​ക്കാ​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts