പുറമ്പോക്കു ഭൂമിയില്‍ അനധികൃതമായി വാഴകൃഷി നടത്തണം! ചാലിയാറിന്റെ തീരത്തെ വന്‍മരങ്ങള്‍ മുറിച്ചു പുഴയിലേക്ക് തള്ളി

മാ​വൂ​ര്‍: ചാ​ലി​യാ​റി​ന്‍റെ തീ​ര​ത്തെ വ​ന്‍ മ​ര​ങ്ങ​ള്‍ മു​റി​ച്ച്പു​ഴ​യി​ലേ​ക്ക് ത​ള്ളി. പു​റ​മ്പോ​ക്കു ഭൂ​മി​യി​ല്‍​അ​ന​ധി​കൃ​ത​മാ​യി വാ​ഴ​കൃ​ഷി ന​ട​ത്താ​നാ​ണ് മ​ര​ങ്ങ​ള്‍ മു​റി​ച്ച​ത്.​ചാ​ലി​യാ​റി​ന്‍റെ എ​ള​മ​രം ക​ട​വി​ന​ടു​ത്ത് ഗ്രാ​സിം കോം​പൗ​ണ്ടി​നു​പി​റ​കി​ലാ​ണ്സം​ഭ​വം.​

ചാ​ലി​യാ​റി​ന്‍റെ തീ​ര​ത്ത് അ​ന​ധി​കൃ​ത വാ​ഴ കൃ​ഷി​ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട് .ഇ​തി​ന്‍റെ മ​റ​പി​ടി​ച്ചാ​ണ് മ​ര​ങ്ങ​ള്‍ മു​റി​ച്ച്‌​ന​ശി​പ്പി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ഇ​രു​ക​ര​ക​ളി​ലും​ല​ക്ഷ​ക്ക​ണ​ക്കി​ന് വാ​ഴ​കൃ​ഷി​യാ​ണ് ന​ട​ന്നു വ​രു​ന്ന​ത്.​

ഇ​തി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണ്‌​യാ​തൊ​രു അ​നു​മ​തി​യും കൂ​ടാ​തെ തീ​ര​ത്തെ മ​ര​ങ്ങ​ള്‍ മു​റി​ച്ച് പു​ഴ​യി​ലേ​ക്ക്ത​ള്ളി​യ​ത്.​ഗ്ര​സീം മ​തി​ല്‍ മ​റ​യാ​യ​തി​നാ​ല്‍ ഇ​ത്ആ​രു​ടെ​യും​ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​റി​ല്ല.​

എ​ന്നാ​ല്‍ ചാ​ലി​യാ​റി​ല്‍ അ​ന​ധി​കൃ​ത​മാ​യി ന​ട​ന്നു വ​രു​ന്ന മ​ണ​ല്‍​കൊ​ള്ള​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ചാ​ലി​യാ​ര്‍ സം​ര​ക്ഷ​ണ സ​മി​തി മ​ല​പ്പു​റം​എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ സ്‌​ക്വാ​ഡാ​ണ് മ​രം​കൊ​ള്ള ക​ണ്ടെ​ത്തി​യ​ത്.​ഇ​വ​ര്‍ ഉ​ട​നെ​മാ​വൂ​ര്‍ പോ​ലീ​സി​ലും വാ​ഴ​ക്കാ​ട് പോ​ലീസി​ലും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കൂ​റ്റ​ന്‍​മ​ര​ങ്ങ​ള്‍ മു​റി​ച്ചു പു​ഴ​യി​ലേ​ക്ക് ത​ള്ളി​യ​ത് കാ​ര​ണം ഇ​ല​ക​ളും കൊ​മ്പും ചീ​ഞ്ഞ​ഴു​കി​പു​ഴ​യി​ലെ വെ​ള്ള​ത്തി​നു നി​റം​മാ​റ്റം ഉ​ണ്ട്. ഇ​ത് മൂ​ലം മാ​വൂ​ര്‍ താ​ത്തൂ​ര്‍ പൊ​യി​ല്‍​ഗ്രാ​മീ​ണ ശു​ദ്ധ​ജ​ല പ​ദ്ധ​തി​യും കൂ​ളി​മാ​ട് പ​മ്പിം​ഗ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് കോ​ഴി​കോ​ട്‌​ന​ഗ​ര​ത്തി​ലേ​ക്ക് കു​ടി​വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന ചാ​ലി​യാ​റി​നെ​മ​ലി​ന​മാ​ക്കി​യി​രി​ക്ക​യാ​ണ്.

ഇ​തി​നെ​തി​രേ ന​ട​പ​ടി​സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ സാം​സ്‌​ക്കാ​രി​ക പ​രി​ഷ​ത്ത് പ​രി​സ്ഥി​തി സെ​ല്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ ക​ണ്‍​വി​ന​ര്‍ പി.​ടി.​മു​ഹ​മ്മ​ദ്. മാ​വൂ​ര്‍, സം​സ്ഥാ​ന കോ​ഡി​നേ​റ്റ​ര്‍എം.​പി.​അ​ബ്ദു​ല്‍ ല​ത്തീ​ഫ് കു​റ്റി​പ്പു​റം എ​ന്നി​വ​ര്‍ പോ​ലീ​സി​ലും വ​നം വ​കു​പ്പ് അ​തി​കൃ​ത​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട് .

Related posts