ഇതാണ് ആ ഭാഗ്യവാൻ! ഓണം ബംപർ കൊ​​​ച്ചി മ​​​ര​​​ട് സ്വ​​​ദേ​​​ശി ജ​യ​പാ​ല​ന്; ആ ലോട്ടറി എടുക്കാനുള്ള കാരണമായി ജയപാലന്‍ പറയുന്നത് ഇങ്ങനെ…

മ​​​ര​​​ട് (കൊ​​ച്ചി): അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ള്‍​ക്കും നാ​​​ട​​​കീ​​​യ​​​ത​​​യ്ക്കും ഒ​​​ടു​​​വി​​​ല്‍ യ​​​ഥാ​​​ര്‍​ഥ ഭാ​​​ഗ്യ​​​വാ​​​ൻ രം​​​ഗ​​​ത്ത്.

ഓ​​​ണം ബം​​​പ​​​ര്‍ 12 കോ​​​ടി സ​​​മ്മാ​​​നം ല​​​ഭി​​​ച്ച​​​ത് കൊ​​​ച്ചി മ​​​ര​​​ട് സ്വ​​​ദേ​​​ശി ഓ​​​ട്ടോ​​​റി​​​ക്ഷാ ഡ്രൈ​​​വ​​​ര്‍ ജ​​​യ​​​പാ​​​ല​​​ന്.

സ​​​മ്മാ​​​ന​​​ര്‍​ഹ​​​മാ​​​യ ടി​​​ക്ക​​​റ്റ് ജ​​​യ​​​പാ​​​ല​​​ന്‍ കൊ​​​ച്ചി​​​യി​​​ലെ കാ​​​ന​​​റാ ബാ​​​ങ്കി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ചു. സ്ഥി​​​ര​​​മാ​​​യി ലോ​​​ട്ട​​​റി എ​​​ടു​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ് താ​​​ന്‍.

ഭാ​​​ഗ്യം തേ​​​ടി​​​വ​​​ന്ന​​​പ്പോ​​​ള്‍ പ്ര​​​ത്യേ​​​കി​​​ച്ച് ഒ​​​ന്നും തോ​​​ന്നു​​​ന്നി​​​ല്ല. ക​​​ഴി​​​ഞ്ഞ 10നാ​​​ണ് തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലെ ഏ​​​ജ​​​ന്‍​സി​​​യി​​​ല്‍​നി​​​ന്നു ലോ​​​ട്ട​​​റി ടി​​​ക്ക​​​റ്റ് എ​​​ടു​​​ത്ത​​​ത്.

ന​​​മ്പ​​​റി​​​ന്‍റെ ‌പ്ര​​​ത്യേ​​​ക​​​ത ക​​​ണ്ടാ​​​ണ് സ​​​മ്മാ​​​നാ​​​ര്‍​ഹ​​​മാ​​​യ ടി​​​ക്ക​​​റ്റ് എ​​​ടു​​​ത്ത​​​തെ​​​ന്നും ജ​​​യ​​​പാ​​​ല​​​ന്‍ പ​​​റ​​​ഞ്ഞു.

ആ​​​ദ്യം ക​​​ടം വീ​​​ട്ട​​​ണം, കു​​​ടും​​​ബ ഭ​​​ദ്ര​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം, അ​​​ത്ര ത​​​ന്നെ. സ്ഥി​​​ര​​​മാ​​​യി എ​​​ല്ലാ​​​ത​​​രം ലോ​​​ട്ട​​​റി ടി​​​ക്ക​​​റ്റും എ​​​ടു​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ് താ​​​നെ​​​ന്നും ജ​​​യ​​​പാ​​​ല​​​ന്‍ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

മീ​​​നാ​​​ക്ഷി ലോ​​​ട്ട​​​റീ​​​സി​​​ന്‍റെ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ശാ​​​ഖ​​​യി​​​ല്‍​നി​​​ന്നു വി​​​റ്റ ടി​​​ക്ക​​​റ്റി​​​നാ​​​ണ് ഒ​​​ന്നാം സ​​​മ്മാ​​​ന​​​മെ​​​ന്ന് ഞാ​​​യ​​​റാ​​​ഴ്ച​​​ത​​​ന്നെ ഉ​​​റ​​​പ്പി​​​ച്ചി​​​രു​​​ന്നു.

ഭാ​​​ഗ്യ​​​ശാ​​​ലി​​​ക്കാ​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നി​​​ടെ ഗ​​​ള്‍​ഫി​​​ലു​​​ള്ള വ​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി സെ​​​യ്ത​​​ല​​​വി അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​വു​​​മാ​​​യെ​​​ത്തി.

പാ​​​ല​​​ക്കാ​​​ട്ട് ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്തു​​​ന്ന കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ സു​​​ഹൃ​​​ത്തു​​​വ​​​ഴി എ​​​ടു​​​ത്ത ടി​​​ക്ക​​​റ്റാ​​​ണ് ഭാ​​​ഗ്യം കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്ന ക​​​ഥ​​​യ്ക്ക് എ​​​ന്നാ​​​ൽ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളു​​​ടെ ആ​​​യു​​​സേ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ.

Related posts

Leave a Comment