ലോ​ക്ക് ഡൗ​ണ്‍! ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ വി​ല​ നി​ശ്ച​യം; ഹാ​ര്‍​ബ​റു​ക​ളി​ലെ മ​ത്സ്യ​ത്തി​ന് വ​ന്‍ ഡി​മാ​ന്‍റ്

കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മാ​ത്രം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ന്‍ അ​നു​മ​തി ല​ഭി​ച്ച​തി​നു ശേ​ഷം ജി​ല്ല​യി​ലെ ഹാ​ര്‍​ബ​റു​ക​ളി​ല്‍ മ​ത്സ്യ​ത്തി​ന് വ​ന്‍ ഡി​മാ​ന്‍റ്.

അ​തി​രാ​വി​ലെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി തി​രി​ച്ചു വ​രു​ന്ന ചെ​റു തോ​ണി​ക​ളി​ല്‍ നി​ന്നും മാ​യം ക​ല​രാ​ത്ത ശു​ദ്ധ മ​ത്സ്യ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ​ര്‍​മാ​നും ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ മെ​ംബര്‍ സെ​ക്ര​ട്ട​റി​യും മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ മാ​നേ​ജ​ര്‍ അ​സി. സെ​ക്ര​ട്ട​റി​യും സ​ര്‍​ക്കാ​ര്‍ വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍ , സ​ര്‍​ക്കാ​ര്‍ നാ​മ നി​ര്‍​ദ്ദേ​ശം ചെയ്ത ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളും ഉ​ള്‍​പ്പെ​ടു​ന്ന ഹാ​ര്‍​ബ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യാ​ണ് ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മ​ത്സ്യ​ത്തി​ന് വി​ല നി​ശ്ച​യി​ക്കു​ന്ന​ത്.

ഹാ​ര്‍​ബ​റി​ല്‍ നി​ന്നും മ​ത്സ്യം വാ​ങ്ങു​ന്ന ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ഹാ​ര്‍​ബ​ര്‍ വി​ല​യു​ടെ 20 ശ​ത​മാ​നം തു​ക​യി​ല്‍ അ​ധി​ക​രി​ക്കാ​തെ വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ ക​ഴി​യും.

ജി​ല്ല​യി​ലെ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ശീ​തീ​ക​രി​ച്ച​തും വ​ന്‍ ബോ​ട്ടു​ക​ളി​ല്‍ സം​ഭ​രി​ച്ച​തു​മാ​യ ട​ണ്‍ ക​ണ​ക്കി​ന് മ​ത്സ്യം ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ ഹാ​ര്‍​ബ​ര്‍ വി​ല​യു​ടെ പ​കു​തി വി​ല​യി​ല്‍ വി​ല്‍​ക്കു​ന്ന​ത് ഹാ​ര്‍​ബ​ര്‍ മ​ത്സ്യ​വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും ത​മ്മി​ല്‍ ത​ര്‍​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്.

ഹാ​ര്‍​ബ​റി​ല്‍ നി​ന്നും മ​ത്സ്യം സം​ഭ​രി​ക്കു​ന്ന ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് വി​റ്റ​വി​ല രേ​ഖ​പ്പെ​ടു​ത്തി ന​ല്‍​കു​ന്നു​ണ്ട്. ​ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഗു​ണ നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്തി മീൻ വി​ല്‍​ക്കു​ന്ന സം​വി​ധാ​ന​ത്തെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന മാ​ര്‍​ഗ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

ബേ​പ്പൂ​ര്‍ ഹാ​ര്‍​ബ​റി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​ച്ചു കൊ​ണ്ടു വ​രു​ന്ന മ​ത്സ്യ​ത്തി​ന് ഹാ​ര്‍​ബ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി നി​ശ്ച​യി​ച്ച വി​ല​വി​ര പ​ട്ടി​കയാണ് താഴെ:

(മ​ത്സ്യ​ത്തി​ന്‍റെ ത​രം, കി​ലോ വി​ല എ​ന്ന അ​ടി​സ്ഥാ​ന​ത്തി​ല്‍)
അ​യ​ല (വ​ലു​ത്) 350, അ​യ​ല (ഇ​ട​ത്ത​രം) 320, അ​ട​വ് 380, പ​ട​മാ​ന്ത (വ​ലു​ത്) 350, പ​ട​മാ​ന്ത (ഇ​ട​ത്ത​രം) 330, മാ​ന്ത​ള്‍ (വ​ലു​ത്) 350, മാ​ന്ത​ള്‍ (ചെ​റു​ത്) 300, ചൂ​ട (വ​ലു​ത്) 350, ചൂ​ട (ഇ​ട​ത്ത​രം) 330, ക​ണ​മീ​ന്‍ 150, ഞ​ണ്ട് (വ​ലു​ത്) 250, ഞ​ണ്ട് (ഇ​ട​ത്ത​രം) 220, സൂ​ത (വ​ലു​ത്) 180, സൂ​ത (ഇ​ട​ത്ത​രം) 150, കി​ളി​മീ​ന്‍ (വ​ലു​ത്) 280, കി​ളി​മീ​ന്‍ (ഇ​ട​ത്ത​രം) 260, പ​ല​വ​ക 120, ക​രി​ക്കാ​ടി (ഇ​ട​ത്ത​രം) 330, ക​രി​ക്കാ​ടി (വ​ലു​ത്) 380, ക​രി​ക്കാ​ടി (ഇ​ട​ത്ത​രം)2 – 280, ക​രി​ക്കാ​ടി (ചെ​റു​ത്) 210, ക​ഴ​ന്ത​ന്‍ (വ​ലു​ത്) 350, ക​ഴ​ന്ത​ന്‍ (ഇ​ട​ത്ത​രം) 320, ക​ഴ​ന്ത​ന്‍ (ചെ​റു​ത്) 250, മു​ട്ടി​ക്കോ​ര 130, കി​ളി​മീ​ന്‍ 290, വ​രി​മീ​ന്‍ 300, മാ​ന്ത 330, ക​രി​ക്കാ​ടി, മാ​ന്ത​ള്‍ 320, അ​ട​വ്, ക​രി​പ്പൊ​ടി 130, ക​ണ​മീ​ന്‍, ക​ണ്ടം​പാ​ര 140, അ​യ​ല 280, മാ​ന്ത, അ​യ​ല 350, മു​ട്ടി​ക്കോ​ര 180, വെ​മ്പി​ളി 150, കോ​ര 280, കി​ളി​മീ​ന്‍ 280, സൂ​ത (ഇ​ട​ത്ത​രം)-2 140, സൂ​ത (ചെ​റു​ത്)100.

Related posts

Leave a Comment