സംഘം ചേര്‍ന്നു ടിന്‍ ചിക്കനും മദ്യവും കഴിക്കാന്‍ യുവാക്കളുടെ ശ്രമം; ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തിയപ്പോള്‍ മദ്യവും ചിക്കനും ഉപേക്ഷിച്ച് യുവാക്കള്‍ ഓടി

എ​ട​പ്പാ​ൾ: വ​യ​ലോ​ര​ത്തെ ആ​ളൊ​ഴി​ഞ്ഞി​ട​ത്ത് ടി​ൻ ചി​ക്ക​നും മ​ദ്യ​വും ക​ഴി​ക്കാ​നു​ള്ള ഒ​രു സം​ഘം യു​വാ​ക്ക​ളു​ടെ ശ്ര​മം ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ത​ടഞ്ഞു.

ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ മ​ദ്യ​വും ചി​ക്ക​നും ഉ​പേ​ക്ഷി​ച്ച് യു​വാ​ക്ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്തി​ലെ ത​ട്ടാ​ൻ​പ​ടി​യി​ലെ വ​യ​ലോ​ര​ത്താ​ണ് കൂ​ട്ടം ചേ​ർ​ന്നു ടി​ൻ ചി​ക്ക​ൻ ചു​ട്ട​ത്. സം​ഘ​ത്തി​ൽ എ​ട്ട് യു​വാ​ക്ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സം​ഘം ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ അ​ധി​കൃ​ത​ർ എ​ടു​ത്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം തു​യ്യ​ത്തും ഒ​രു സം​ഘം യു​വാ​ക്ക​ൾ ചി​ക്ക​ൻ ചു​ട്ട​തും മ​ദ്യ​വും വ​യ​ലോ​ര​ത്ത് വ​ച്ച് ക​ഴി​ക്കാ​ൻ ന​ട​ത്തി​യ ശ്രമം ആ​രോ​ഗ്യ വ​കു​പ്പ് ത​ടഞ്ഞിരു​ന്നു.

Related posts

Leave a Comment