ഷ​വ​ര്‍​മ്മ നി​ര്‍​മാ​ണ​ത്തി​നെ​ത്തി​ച്ച കോ​ഴി ഇ​റ​ച്ചി ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി; ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് 5000 രൂ​പ പി​ഴ

നാ​ദാ​പു​രം: ബ​സ്‌ സ്റ്റാ​ന്‍​ഡി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ഷ​വ​ര്‍​മ നി​ര്‍​മാ​ണ​ത്തി​നെ​ത്തി​ച്ച കോ​ഴി ഇ​റ​ച്ചി ക​ണ്ടെ​ത്തി.​നാ​ദാ​പു​രം ബ​സ്‌സ്റ്റാ​ന്‍​ഡി​ലെ മൂ​ത്ര​പ്പു​ര​യ്ക്ക് സ​മീ​പ​മാ​ണ് വൃ​ത്തി ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ 22 കി​ലോ കോ​ഴി ഇ​റ​ച്ചി ചാ​ക്കി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.​

നാ​ട്ടു​കാ​രും, പോ​ലീ​സും വി​വ​രം ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ജൂ​നി​യ​ര്‍ സു​പ്ര​ണ്ട് ആ​ര്‍. ര​ഞ്ജി​ത്ത്,ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​സ​തീ​ഷ് ബാ​ബു എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.​ കൂ​ത്തുപ​റ​മ്പി​ല്‍ നി​ന്നാ​ണ് സ്വ​കാ​ര്യ ബ​സ്സി​ലാ​ക്കി ക​ല്ലാ​ച്ചി​യി​ലേ​ക്ക് ഇ​റ​ച്ചി കൊ​ണ്ട് വ​ന്ന​തെ​ന്ന് ക​ണ്ടെ​ത്തു​ക​യും ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് 5000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും,നോ​ട്ടീ​സ് ന​ല്‍​കു​ക​യും ഇ​റ​ച്ചി കു​ഴി​ച്ച് മൂ​ടു​ക​യും ചെ​യ്തു. ചെ​യ്തു.

ബ​സു​ക​ളി​ല്‍ ഇ​റ​ച്ചി ക​യ​റ്റി അ​യ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ര്‍ ​ടി ഒ ​യ്ക്കും ,ശീ​തീ​ക​രി​ച്ച മാം​സ വി​ത​ര​ണ ശൃം​ഖ​ല​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ,ആ​വ​ശ്യ​മെ​ങ്കി​ല്‍ നി​രോ​ധ​ന​മു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​നും റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്നും ഹെ​ല്‍്ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ​റ​ഞ്ഞു.

Related posts