ചുറ്റിക്കറങ്ങാൻ സമയമില്ല;  തട്ടേക്കാട് വനഭൂ ​മി കൈ​യേ​റി റോ​ഡ് നി​ർ​മാ​ണം; വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തു

കോ​ത​മം​ഗ​ലം: വ​ന​ഭൂ​മി​യും പെ​രി​യാ​ർ​വാ​ലി​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​വും കൈ​യേ​റി ബ​ണ്ട് റോ​ഡ് നി​ർ​മി​ച്ച​തി​നെ​തി​രേ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തു. ത​ട്ടേ​ക്കാ​ട് 2003 മാ​ഞ്ചി​യം തോ​ട്ട​ത്തി​ലൂ​ടെ​യു​ള്ള മ​ണ്‍​പാ​ത അ​വസാനി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് ബ​ണ്ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ദ്ദേ​ശം 50 മീ​റ്റ​ർ നീ​ള​ത്തി​ൽ അ​ഞ്ചു മീ​റ്റ​ർ വീ​തി​യി​ലാ​ണ് പെ​രി​യാ​റി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശം മ​ണ്ണി​ട്ട് നി​ക​ത്തി ബ​ണ്ട് റോ​ഡ് പ​ണി​തി​രി​ക്കു​ന്ന​ത്.

1954 തേ​ക്കു​തോ​ട്ട​ത്തി​ലൂ​ടെ വ​ഴി​യു​ണ്ടാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് വ​നം​വ​കു​പ്പ് ത​ട​ഞ്ഞ​ത്. ഈ ​ഭാ​ഗ​ത്തു​ള്ള ചി​ല റി​സോ​ർ​ട്ട്-​തോ​ട്ടം ഉ​ട​മ​ക​ളാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സം​ഭ​വം അ​റി​ഞ്ഞ​തെ​ന്ന് പ​റ​യു​ന്നു. പെ​രി​യാ​ർ​വാ​ലി അ​ധി​കാ​രി​ക​ളാ​ക​ട്ടെ കൈ​യേ​റ്റ​ത്തി​നെ​തി​രേ മൗ​നം പാ​ലി​ച്ചി​രി​ക്കു​ക​യാ​ണ്.

പെ​രി​യാ​ർ​വാ​ലി ഭൂ​മി പ​ല സ്ഥ​ല​ത്തും കൈ​യേ​റി​യി​ട്ടും അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. നി​ർ​മി​ച്ച ബ​ണ്ട് അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യാ​ൻ വ​നം​വ​കു​പ്പ് പെ​രി​യാ​ർ​വാ​ലി​ക്ക് നോ​ട്ടീ​സും ന​ൽ​കി. നി​ല​വി​ൽ മാ​ഞ്ചി​യം തോ​ട്ട​ത്തി​ലൂ​ടെ വ​നം​വ​കു​പ്പ് അ​നു​വാ​ദ പ്ര​കാ​രം ഗ​താ​ഗ​ത സൗ​ക​ര്യം ചെ​യ്ത് കൊ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത് മ​റി​ക​ട​ന്നാ​ണ് എ​ളു​പ്പ വ​ഴി​ക്കാ​യി വ​ന​ഭൂ​മി​യി​ലും പെ​രി​യാ​ർ വാ​ലി ഭൂ​മി​യി​ലും കൈ​യേ​റ്റം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts