നി​ല​ത്തു പ​ത്രം വി​രി​ച്ച് കൊ​തു​കി​ന്‍റെ ക​ടി​യേ​റ്റ് ഇ​നി കി​ട​ന്നു​റ​ങ്ങേ​ണ്ട; കെഎസ്ആർടിസി ജീവനക്കാർക്ക് വിശ്രമിക്കാൻ എസി സൗകര്യമൊരുക്കി കോട്ടയത്തെ കെഎസ്ആർടിസി ഡിപ്പോ


കോ​ട്ട​യം: പൊ​ട്ടിപ്പൊ​ളി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ നി​ല​ത്തു പ​ത്രം വി​രി​ച്ച് കൊ​തു​കി​ന്‍റെ ക​ടി​യേ​റ്റ് കെഎസ്ആർടിസി ജീവനക്കാർ ഇ​നി കി​ട​ന്നു​റ​ങ്ങേ​ണ്ട.

ജീ​വ​ന​ക്കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ കോ​ട്ട​യ​ത്ത് കെഎസ്ആ​ർ​ടി​സി ബ​സി​ൽ സൗ​ക​ര്യം ഒരുക്കി. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ബ​സ് എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത് 16 ബ​ർ​ത്തു​ക​ളാ​ണു ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ത്രി ഈ ​ബ​സു​ക​ളി​ൽ ഉ​റ​ങ്ങി രാ​വി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് സ​ർ​വീ​സ് തു​ട​രാം. വി​ദൂ​ര ജി​ല്ല​ക​ളി​ൽ​നി​ന്ന് നി​ല​വി​ൽ കോ​ട്ട​യ​ത്തു വ​രു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ഉ​റ​ങ്ങാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്റ്റേ ​ബ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല സീ​സ​ണി​ലും ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടും. കോ​ട്ട​യം ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് നി​ല​വി​ലു​ള്ള വി​ശ്ര​മ​ഹാ​ളി​ൽ ഉ​റ​ങ്ങേ​ണ്ടി​വ​രും.
വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് മൂ​ന്നാ​റി​ൽ സ​മാ​ന​മാ​യ ര​ണ്ടു ബ​സു​ക​ളി​ൽ സം​വി​ധാ​നം കെഎ​സ്ആ​ർ​ടി​സി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഒ​രു ബ​ർ​ത്തി​ന് 100രൂ​പ നി​ര​ക്ക് ഈ​ടാ​ക്കു​ന്നു. ര​ണ്ടു ബ​സു​ക​ളും ഹൗ​സ് ഫു​ള്ളാ​യ​തി​നാ​ൽ ഒ​രു ബ​സ് കൂ​ടി രാ​ത്രി ഉ​റ​ക്ക​ത്തി​നാ​യി ക്ര​മീ​ക​രി​ക്കു​ക​യാ​ണ്.

16 കി​ട​ക്ക​ക​ളാ​ണു മൂ​ന്നാ​റി​ലെ ബ​സു​ക​ളി​ലു​മു​ള്ള​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ 1600രൂ​പ ഒ​രു​മി​ച്ചു ന​ൽ​കി ഒ​രാ​ൾ​ക്കോ 16 അം​ഗ സം​ഘ​ത്തി​നോ ഈ ​ബ​സു​ക​ൾ ഉ​പ​യോ​ഗി​ക്കാം.

Related posts

Leave a Comment