സാ​ബു ജേ​ക്ക​ബി​ന്‍റെ നി​ല​പാ​ട് ദൗ​ർ​ഭാ​ഗ്യ​ക​രം; വി​വാ​ദ​ങ്ങ​ൾ​കൊ​ണ്ട് കി​റ്റെ​ക്സ് ഓ​ഹ​രി​വി​പ​ണി​യി​ൽ വ​ൻ നേ​ട്ട​മു​ണ്ടാ​ക്കിയെന്ന് ധ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം വ്യ​വ​സാ​യ സൗ​ഹൃ​ദ സം​സ്ഥാ​ന​മ​ല്ലെ​ന്ന കി​റ്റെ​ക്സ് എം​ഡി സാ​ബു ജേ​ക്ക​ബി​ന്‍റെ നി​ല​പാ​ട് ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് ധ​ന​മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ.

കേ​ര​ള​ത്തി​നെ​തി​രേ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ദ്ദേ​ഹം ന​ട​ത്താ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. വി​വാ​ദ​ങ്ങ​ൾ​കൊ​ണ്ട് കി​റ്റെ​ക്സ് ഓ​ഹ​രി​വി​പ​ണി​യി​ൽ വ​ൻ നേ​ട്ട​മു​ണ്ടാ​ക്കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​മെ​ടു​പ്പ് പ​രി​ധി അ​ഞ്ചു ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നും ധ​ന​മ​ന്ത്രി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ആ​വ​ശ്യം ഉ​ന്ന‍​യി​ച്ച​ത്. ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര കാ​ലാ​വ​ധി അ​ഞ്ചു വ​ർ​ഷം കൂ​ടി നീ​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​താ​യി ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment