ത​ല​ശേ​രി​യി​ൽ ര​ണ്ട് വീ​ട് ത​ക​ർ​ത്ത് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു; അ​ധ്യാ​പി​ക​മാ​രാ​യ ര​ണ്ട് പേ​രു​ടെ ക​ഴു​ത്തി​ൽ നി​ന്നും ഏ​ഴ് പ​വ​ൻ വ​രു​ന്ന താ​ലി​മാ​ല​ക​ൾ പൊ​ട്ടി​ച്ചെ​ടു​ത്തു

ത​ല​ശേ​രി: ചി​റ​ക്ക​ര പു​ല്ല​മ്പി​ൽ റോ​ഡി​ൽ ര​ണ്ട് വീ​ടു​ക​ൾ ത​ക​ർ​ത്ത് ക​വ​ർ​ച്ച. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് സം​ഭ​വം. ഒ​രു വീ​ട്ടി​ലു​ള്ള അ​ധ്യാ​പി​ക​മാ​രാ​യ ര​ണ്ട് പേ​രു​ടെ ക​ഴു​ത്തി​ൽ നി​ന്നും ഏ​ഴ് പ​വ​ൻ വ​രു​ന്ന താ​ലി​മാ​ല​ക​ൾ പൊ​ട്ടി​ച്ചെ​ടു​ത്തു.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പേ​ഴ്സു​ക​ളും പ​തി​നാ​യി​രം രൂ​പ​യും ക​വ​ർ​ന്നു.​സം​ഭ​വ​ത്തി​ൽ വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റു.​തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ നി​ന്നും ബെ​ഡ് ഷീ​റ്റും ക​സേ​ര​യു​ടെ കു​ഷ്യ​നു​മാ​ണ് ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ കു​ഞ്ഞാം​പ​റ​മ്പ് യു​പി സ്കൂ​ൾ അ​ധ്യാ​പി​ക ശ്രു​തി ഹൗ​സി​ൽ പ്ര​മ​ജ (50)യു​ടെ ക​ഴു​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

മോ​ഷ്ടാ​വി​ന്‍റെ ന​ഖം കൊ​ണ്ടാ​ണ് ക​ഴു​ത്തി​ന് മു​റി​വേ​റ്റ​ത്. പ്ര​മ​ജ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ്ര​മ​ജ​യു​ടേ​യും ഭ​ർ​തൃ​മാ​താ​വ് റി​ട്ട.​അ​ധ്യാ​പി​ക രാ​ജ​മ്മ ടീ​ച്ച​റു​ടേ​യും താ​ലി​മാ​ല​ക​ളാ​ണ് ക​വ​ർ​ന്ന​ത്. മാ​ല കൊ​ണ്ടു പോ​യ മോ​ഷ്ടാ​വ് താ​ലി വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചു.​

വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ഗ്രി​ൽ​സും അ​ടു​ക്ക​ള വാ​തി​ലും ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്. തൊ​ട്ട​ടു​ത്ത അ​ജി​ത്ത് മാ​ഷി​ന്‍റെ വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്താ​ണ് ബെ​ഡ്ഷീ​റ്റും മ​റ്റും ക​വ​ർ​ന്ന​ത്. പൊ​ക്കം കു​റ​ഞ്ഞ ഉ​രു​ണ്ട ശ​രീ​ര​മു​ള്ള ഷ​ർ​ട്ട് ധ​രി​ക്കാ​ത്ത​യാ​ളാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന്‌ പ്ര​മ​ജ ടീ​ച്ച​ർ പ​റ​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Related posts