കോ​വി​ഡ് ഭീ​തി​ക്കി​ടെ പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് വി​വാ​ഹ​സം​ഘം ക​ണ്ണൂ​രി​ൽ! അ​ഞ്ചു​പേ​ർ മാ​ത്രം മ​തി​യെ​ന്നു ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ; പിന്നെ ബഹളമായി…

വ​ള​പ​ട്ട​ണം: കോ​വി​ഡ് 19 ഭീ​തി​പ​ട​രു​ന്ന​തി​നി​ട​യി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും വി​വാ​ഹ​സം​ഘം ക​ണ്ണൂ​രി​ൽ.

ചി​റ​ക്ക​ൽ​ക​ട​ലാ​യി ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ലാ​ണ‌ു പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു​ള്ള 18 പേ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 40 അം​ഗ വി​വാ​ഹ​സം​ഘ​മെ​ത്തി​യ​ത്. ക​ല്യാ​ണ​ത്തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ബ​ഹ​ള​മാ​യി.

വി​വ​ര​മ​റി​ഞ്ഞ‌ു വ​ള​പ​ട്ട​ണം പോ​ലീ​സും ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ്, ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും ക​ണ്ണൂ​ർ ക​ള​ക്ടേ​റ്റി​ലെ കൊ​റോ​ണ ഉ​ദ്യോ​ഗ​സ്ഥ​രും ക്ഷേ​ത്ര​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്നു മൂ​ന്നു വി​വാ​ഹ​മാ​ണു ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന​ത്.

മ​റ്റു ര​ണ്ടു വി​വാ​ഹ​വും ക​ണ്ണൂ​ർ പ​രി​സ​ര​ത്തു​ള്ള​വ​രു​ടെ​താ​ണ്. പ​ത്ത​നം​തി​ട്ട​ക്കാ​രു​ടെ വി​വാ​ഹ​സം​ഘ​ത്തോ​ടു ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ഇ​രു​ഭാ​ഗ​ത്തു നി​ന്നും അ​ഞ്ചു​പേ​ർ മാ​ത്രം മ​തി​യെ​ന്നു ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ച​പ്പോ​ഴാ​ണു ബ​ഹ​ള​മാ​യ​ത്.

ബാ​ക്കി​യു​ള്ള​വ​രോ​ട് ബ​സി​ൽ നി​ന്നും ഇ​റ​ങ്ങ​രു​തെ​ന്നും പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​റി​ലാ​ണ് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ൾ വി​വാ​ഹം ബു​ക്ക് ചെ​യ്ത​ത്.

സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​മെ​ന്ന ധാ​ര​ണ​യി​ൽ വി​വാ​ഹ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​വ​ര​മ​റി​ഞ്ഞു ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​രെ പോ​ലീ​സ് തി​രി​ച്ച​യ​ക്കു​ക​യാ​ണ്.

Related posts

Leave a Comment